തിരൂർ: തൃപ്രങ്ങോട് ആലിങ്ങലിലെ ഗോഡൗണിൽനിന്ന് അഞ്ചു ലക്ഷം രൂപയുടെ പാൻമസാല പാക്കറ്റുകൾ പിടികൂടി. ബന്ധുക്കളും തൃപ്രങ്ങോട് സ്വദേശികളുമായ ചക്കുങ്ങപ്പറമ്പില്‍ ഷെരീഫ് (33), ചക്കുങ്ങപ്പറമ്പിൽ അബ്ദുറഹീം (52) എന്നിവരെ തിരൂർ എസ്.ഐ കെ.ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തു. 25 ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 550 വലിയ പാക്കറ്റുകളാണ് ഇവയിലുണ്ടായിരുന്നത്. ഇത് 30 ചെറിയ പാക്കറ്റുകൾ അടങ്ങുന്നതാണ്. കോയമ്പത്തൂരിൽ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. െഷരീഫ് മുമ്പും വൻ പാൻശേഖരവുമായി പൊലീസ് പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഗോഡൗണിൽ പരിശോധന നടത്തുകയായിരുന്നു. ലോറിയിലാണ് ഇവ തിരൂർ സ്റ്റേഷനിലെത്തിച്ചത്. അഞ്ച് രൂപ മുതൽ വിലയുള്ള പാക്കറ്റുകൾ 15, 20 രൂപ വരെ ഈടാക്കിയാണ് കടകളിൽ നൽകിയിരുന്നത്. പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് വിപണയിൽ അഞ്ച് ലക്ഷത്തിലധികം വില വരുമെന്ന് പൊലീസ് അറിയിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്, ബിജു, റോബർട്ട്, സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.