മലപ്പുറം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനും ബാലസൗഹൃദ ദേശം സാധ്യമാക്കാനും ഫുട്ബാൾ ടീമുമായി ജില്ല ചൈൽഡ്‌ലൈൻ. ജില്ലയിലെ മികച്ച കൗമാര താരങ്ങളെ അണിനിരത്തിയുള്ള ടീമിനെ ഇൗ ഫുട്ബാൾ സീസണിൽ ഫ്ലഡ്‌ലിറ്റ് മത്സരങ്ങളിൽ പങ്കെടുപ്പിക്കും. ‘കായികമായിരിക്കൂ... ലഹരിയോടും േരാഗത്തോടും വിട പറയൂ, യുവതയുടെ നല്ല ആരോഗ്യത്തിനായി തിരിതെളിയിക്കൂ...’ എന്ന തലക്കെട്ടിൽ ബാല സംരക്ഷണ പ്രവർത്തനങ്ങളും സന്ദേശങ്ങളും യുവാക്കളിലെത്തിക്കുകയാണ് ലക്ഷ്യം. ടീം ചൈൽഡ്‌ലൈൻ എന്ന പേരിൽ ഏഴംഗ ടീമിനെയാണ് രംഗത്തിറക്കുന്നത്. വളാഞ്ചേരി ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിലെ എൻ.കെ. റസലാണ് ക്യാപ്റ്റൻ. ടീമിെൻറ ജഴ്സിയുടെ പ്രകാശനം മുൻ ഫുട്ബാൾ താരവും എം.എസ്.പി ഡെപ്യൂട്ടി കമാൻഡുമായ കുരികേശ് മാത്യു, പ്രമുഖ ഫുട്ബാളർ ആഷിക് കുരുണിയന് നൽകി നിർവഹിച്ചു. ചൈൽഡ്‌ലൈൻ കോഒാഡിനേറ്റർമാരായ സി.പി. സലീം, അൻവർ കാരക്കാടൻ, റാഷിദ്, രാജുകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.