വി​ദേ​ശ​മ​ദ്യ​ഷോ​പ്പ് തി​രൂ​രി​ല്‍ മാ​ത്രം; ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ക്ക് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ര്‍

മലപ്പുറം: ദേശീയപാതയോരത്ത് നിശ്ചിത അകലം പാലിക്കാത്ത വിദേശമദ്യ ചില്ലറ വില്‍പനശാലകള്‍ക്ക് പൂട്ടുവീഴുന്നതോടെ ജില്ലയില്‍ ഇനി അവശേഷിക്കുക ഒരേ ഒരു ഒൗട്ട്്ലറ്റ് മാത്രം. ഇതോടെ ക്രമസമാധാനപ്രശ്നമടക്കം ഉടലെടുക്കുമെന്ന ആശങ്കയിലാണ് അധികൃതർ. തിരൂർ^ചമ്രവട്ടം റോഡില്‍ കെ.ജി പടിയില്‍ മാത്രമായിരിക്കും ബിവറേജ് ഷോപ്പ് പ്രവര്‍ത്തിക്കുക. ഇതോടെ പൊന്നാനി, പരപ്പനങ്ങാടി, കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍ പ്രദേശങ്ങളില്‍നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ ഇവിടേെക്കത്തും. ബീവറേജ് കോര്‍പറേഷന് കീഴില്‍ ഏഴും, കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ഒന്നുമായി ആകെ ഒമ്പത് വിദേശമദ്യ വില്‍പനശാലകളായിരുന്നു ജില്ലയിലുണ്ടായിരുന്നത്. ഇവയില്‍ ഏറെയും കഴിഞ്ഞ സര്‍ക്കാറിെൻറ തീരുമാനത്തെതുടര്‍ന്ന് അടച്ചിരുന്നു. പരപ്പനങ്ങാടിയിലെ ഒൗട്ട് ലെറ്റ് അടച്ചതോടെ തിരൂരില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, ജില്ലക്ക് ആകെ ഒരു ഒൗട്ട്ലറ്റാകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നാണ് ബീവറേജ് അധികൃതര്‍തന്നെ പറയുന്നത്. പൂട്ടിയ ഷോപ്പുകളിലെല്ലാം കൂടി 40ലധികം ജീവനക്കാരുണ്ട്. ഇവരെ പാലക്കാട്, മലപ്പുറം ജില്ലകളിലായി ശേഷിക്കുന്ന ഒൗട്ടലെറ്റുകളില്‍ നിയമിക്കാനാണ് തീരുമാനം. എന്നാല്‍, തിരൂരിലെ ഷോപ്പില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ എത്ര ജീവനക്കാരെ ഇവിടേക്ക് അധികം നിയമിക്കാനാകും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം, പെരിന്തല്‍മണ്ണ ഒൗട്ട്്ലറ്റ് മാറ്റിസ്ഥാപിക്കാനുള്ള ശ്രമം മുന്‍കൂട്ടി അറിഞ്ഞ് നാട്ടുകാര്‍ രംഗത്തത്തെത്തിയിരുന്നു. ഇതോടെ മറ്റുള്ളവ മാറ്റി സ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പഞ്ചായത്തില്‍നിന്ന് അനുമതി ലഭിക്കാത്തതും പൊലീസ് സംരക്ഷണമില്ലാത്തതുമാണ് തീരുമാനത്തില്‍നിന്ന് അധികൃതരെ പിന്തിരിപ്പിച്ച മറ്റൊരു ഘടകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.