അ​വി​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​േ​ട്ടാ​ട്ടം; ഇ​വി​ടെ കു​ടി​വെ​ള്ള​ത്തി​ൽ​ നെ​േ​ട്ടാ​ട്ടം

മലപ്പുറം: വേനൽ ചൂടിൽ കുടിവെള്ളം വറ്റി ജനം നെേട്ടാട്ടമോടുേമ്പാൾ മലപ്പുറത്തിെൻറ ഹൃദയഭാഗത്ത് വെള്ളം റോഡിൽ പരന്നൊഴുകുന്നു. തിരൂർ^മഞ്ചേരി സംസ്ഥാനപാതയിൽ ടൗൺഹാളിന് മുന്നിൽ ഒരാഴ്ചയിലധികമായി കുടിവെള്ള പൈപ്പ് പൊട്ടി ജലമൊഴുകുകയാണ്. ജലം പാഴാകാൻ തുടങ്ങിയതോടെ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് റോഡിൽ വെള്ളം വരുന്ന ഭാഗത്ത് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചു. എന്നാൽ, പമ്പിങ് നടക്കുന്ന സമയത്തെല്ലാം വീണ്ടും വെള്ളം പുറത്തേക്ക് വരുന്നുണ്ട്. വെള്ളം വരുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തിയിട്ടില്ല. റോഡ് വെട്ടിപ്പൊളിക്കാൻ െപാതുമരാമത്തിന് റിപ്പോർട്ട് നൽകി അനുമതി കാത്തിരിക്കുകയാണ് ജല അതോറിറ്റി വകുപ്പ് അധികൃതർ. വെള്ളം പരെന്നാഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതുകാരണം നല്ല തിരക്കുള്ള സമയത്ത് ഗതാഗതക്കുരുക്കുണ്ട്. കൂടാതെ ഇതുവഴി നടന്നുപോകുന്നവരുടെ ദേഹത്തേക്ക് വാഹനങ്ങൾ വരുേമ്പാൾ വെള്ളം തെറിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം ഇൗ ഭാഗത്ത് റോഡ് ടാറിട്ട് നവീകരിച്ചിരുന്നു. പൈപ്പ് െപാട്ടിയ ഭാഗം കെണ്ടത്താൻ ഇനി വീണ്ടും റോഡ് വെട്ടിപ്പൊളിക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.