പു​റ​പ്പാ​ടി​ന്​ ആ​യി​ര​ങ്ങ​ളെ​ത്തി; തി​രു​മാ​ന്ധാം​കു​ന്നി​ന്​ ഇ​നി പൂ​ര​ദി​ന​ങ്ങ​ൾ

പെരിന്തൽമണ്ണ: മീനച്ചൂടിെൻറ തീക്ഷ്ണത വകവെക്കാതെ ഒഴുകിയെത്തിയ ആയിരങ്ങൾ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഭക്തിസാന്ദ്രമാക്കി. ഇനിയുള്ള ദിനങ്ങൾ വള്ളുവനാടിെൻറ ഏറ്റവും വലിയ പൂരമഹോത്സവത്തിന് അങ്ങാടിപ്പുറം സാക്ഷ്യം വഹിക്കും. ഞായറാഴ്ച പുലർച്ച അഞ്ചോടെ തന്നെ പൂരപ്പറമ്പും പരിസരവും നിറഞ്ഞിരുന്നു. രാവിെല നങ്ങ്യാർകൂത്തും കൂത്തുപുറപ്പാടും നടന്നു. പന്തീരടിപൂജക്ക് ശേഷം പൂരം കൊട്ടിപ്പുറപ്പെട്ടു. പൂരത്തിലെ ആദ്യത്തെ ആറാെട്ടഴുന്നള്ളിപ്പാണ് പുറപ്പാടെഴുന്നള്ളിപ്പ്. ഗുരുവായൂർ ദേവസ്വത്തിെൻറ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് പുറപ്പാട് നടന്നത്. ഗജവീരൻ ഗുരുവായൂർ മാധവൻകുട്ടി ഭഗവതിയുടെ തിടേമ്പറ്റി. വലിയ വിഷ്ണു, ശേഷാദ്രി, ഗോപീകൃഷ്ണൻ, കണ്ണൻ എന്നീ ഗജവീരൻമാരാണ് അണിനിരന്നത്. വിവിധ ക്ഷേത്രങ്ങളുടെ പ്രതിനിധികളായി എടപ്പറ്റ ഗോവിന്ദൻ നായർ, മകൻ േഗാവിന്ദൻകുട്ടി, എരവിമംഗലം ശ്രീധരൻ, കാപ്പിൽ നാരായണൻ നായർ എന്നീ കോമരങ്ങളും പുറപ്പാടെഴുന്നള്ളിപ്പിൽ പങ്കാളികളായി. ദേവസ്വം മാനേജർ കെ. സുരേന്ദ്രകുറുപ്പ്, അസി. മാനേജർ ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. ആചാരപ്രകാരം പെങ്കടുക്കേണ്ട സാമന്തന്മാരും ചാവേറുകളുടെ ഒാർമ പുതുക്കി യോദ്ധാക്കളും അണിനിരന്നു. ആറാട്ടുകടവിലും േക്ഷത്രമുറ്റത്തുമായി നടന്ന മേളത്തിൽ കലാമണ്ഡലം ഹരിദാസൻ, മട്ടന്നൂർ ശിവരാമൻ, പനമണ്ണ ശശി തുടങ്ങിയവർ പെങ്കടുത്തു. 11ഒാടെ പഞ്ചാരിമേളത്തോടെയായിരുന്നു കൊട്ടിക്കയറ്റം. രാത്രി 11ന് പാണ്ടിമേളത്തോടെ കൊട്ടിക്കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.