എടവണ്ണയിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

എടവണ്ണ: എടവണ്ണയിലെ പ്രമുഖ വ്യവസായി ചെരുമണ്ണിലെ കല്ലുവെട്ടികുഴിയില്‍ അബ്ദുല്‍ ഗഫൂറിന്‍െറ (കുഞ്ഞിപ്പ -46) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. വണ്ടൂര്‍ എറിയാടിലുള്ള സ്വന്തം ഫാമില്‍ മേയ് ഒന്നിന് രാത്രിയോടെയാണ് ഗഫൂര്‍ കുഴഞ്ഞുവീണത്. ഫാമിലുണ്ടായിരുന്നവര്‍ ഏറെ വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും തലക്ക് പിന്നില്‍ മുറിവേറ്റ നിലയിലായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. രണ്ടുമണിക്കൂര്‍ വൈകിയാണ് ആശുപത്രിയില്‍ എത്തിയത്. ഇതിനിടയില്‍ തെളിവുകള്‍ നശിപ്പിച്ചെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഹോദരന്‍ കല്ലുവെട്ടിക്കുഴിയില്‍ മുജീബ് റഹ്മാന്‍, കെ. കുഞ്ഞാലന്‍കുട്ടി, കെ. അയൂബ്ഖാന്‍, എം.ടി. സലീം തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കേസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മരിച്ച ഗഫൂറിന്‍െറ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതിന്‍െറ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നുമാണ് വണ്ടൂര്‍ സി.ഐ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.