പെരുമ്പടപ്പ്: കണ്ടെയ്നറില്‍ നിന്ന് മിനിലോറിയിലേക്ക് മാര്‍ബ്ള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് മിനിലോറി ഡ്രൈവര്‍ മരിച്ചു. കുന്നംകുളം മരത്തംകോട് എ.കെ.ജി നഗര്‍ സ്വദേശിയും അയിരൂര്‍ ജുമുഅത്ത് പള്ളിക്ക് സമീപം ഇര്‍ഷാദ് വിഹാര്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ വലിയകത്ത് അബ്ദുസ്സലാമാണ് (45) മരിച്ചത്. ഞായറാഴ്ച രാവിലെ11.30ഓടെ വന്നേരി പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ആല്‍ത്തറ എളമ്പനങ്ങാട്ടില്‍ റോഡില്‍ പുതുതായി ആരംഭിക്കുന്ന മാര്‍ബ്ള്‍ ഷോറൂമിലേക്ക് കൊണ്ടുവന്നതായിരുന്നു മാര്‍ബ്ള്‍. ലോഡ് ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇവിടുത്തെ തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടി പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന് സമീപത്തെ വര്‍ക്ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെനിന്ന് നിര്‍മാണ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ മിനിലോറിയിലേക്ക് മാര്‍ബ്ള്‍ മാറ്റുന്നതിനിടെ 15ഓളം മാര്‍ബിള്‍ അടുക്ക് സലാമിന്‍െറ ദേഹത്തേക്ക് ചരിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് സലാമിനെ പുറത്തെടുത്തത്. പുന്നൂക്കാവിലെ നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സലാം പാറയിലെ എം.എ വെജിറ്റബ്ള്‍സിലെ ഡ്രൈവറാണ്. സലാമിന്‍െറ വണ്ടിയില്‍ മാര്‍ബ്ള്‍ കയറ്റിയശേഷം ഇവിടെയുണ്ടായിരുന്ന മറ്റൊരു വണ്ടിയിലേക്ക് മാര്‍ബ്ള്‍ ഇറക്കാന്‍ സഹായിക്കാന്‍ കയറിയപ്പോഴായിരുന്നു ദുരന്തം. ഖബറടക്കം നടത്തി. ഭാര്യ: സൈനബ. മക്കള്‍: കബീര്‍, അജ്മല്‍, റിസ്ന. വെള്ളിയാഴ്ച ആല്‍ത്തറയില്‍ ഇതേ കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ദേഹത്തേക്ക് മാര്‍ബ്ള്‍ അടുക്കുകള്‍ ചരിഞ്ഞ് ചുമട്ടുതൊഴിലാളി പരൂര്‍ പൊലിയത്ത് രാജേഷന് (35) സാരമായി പരിക്കേറ്റിരുന്നു. രാജേഷ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.