നിലമ്പൂര്‍: ഓണവിപണി മുന്നില്‍ കണ്ട് അയല്‍ സംസ്ഥാനങ്ങള്‍ പച്ചക്കറികൃഷി വ്യാപിപ്പിച്ചു. കേരളത്തിന്‍െറ അഭ്യര്‍ഥന മാനിച്ച് സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതവഗണിച്ച് മാരകകീടനാശിനികള്‍ പ്രയോഗിച്ചാണ് ഇപ്പോഴും കൃഷി നടത്തുന്നത്. സംസ്ഥാനത്ത് വിഷപച്ചക്കറി ഉപയോഗം കുറക്കാന്‍ കൃഷിവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പദ്ധതി ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇക്കുറിയും ഓണസദ്യയൊരുക്കാന്‍ ഇറക്കുമതി പച്ചക്കറിയെ ആശ്രയിക്കേണ്ടി വന്നേക്കും. വഴിക്കടവ് ആനമറി ചെക്പോസ്റ്റ് വഴി ദിനംപ്രതി ശരാശരി 150 ലോഡ് പച്ചക്കറിയാണ് ഇറക്കുമതി ചെയ്യുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം കുറച്ചു ദിവസം പരിശോധന നടത്തിയപ്പോള്‍ പ്രധാന ചെക്പോസ്റ്റുകളിലൂടെയുള്ള പച്ചക്കറി ഇറക്കുമതിയില്‍ കുറവ് വന്നിരുന്നെങ്കിലും ഊടുവഴികളിലൂടെ ഇറക്കുമതി നടന്നു. പരിശോധന നിലച്ചതോടെ ചെക്പോസ്റ്റിലൂടെ തന്നെ ഇറക്കുമതി തുടര്‍ന്നു. ആന്ധ്രയില്‍ നിന്ന് ഇറക്കുമതിയുണ്ടെങ്കിലും തമിഴ്നാടും കര്‍ണാടകയും തന്നെയാണ് കേരളത്തിന്‍െറ പ്രധാന പച്ചക്കറി ഇറക്കുമതി സംസ്ഥാനങ്ങള്‍. തക്കാളി, പയര്‍, പാവല്‍, ഉരുളക്കിഴങ്ങ്, കാബേജ്, ക്വാളിഫ്ളവര്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നീ കൃഷിയിടങ്ങളില്‍ അനിയന്ത്രിതമായാണ് കീടനാശിനി പ്രയോഗം. ആന്‍റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍, കളനാശിനി, കുമിള്‍നാശിനി എന്നിവ വ്യാപകമായാണുപയോഗിക്കുന്നത്. ഓര്‍ഗാനോ ക്ളോറിന്‍, കാര്‍ബോറിന്‍, ക്രോട്ടോ ഫോസും, ഫുരുഡാന്‍ എന്നിവയെല്ലാം പച്ചക്കറി തോട്ടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.