നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭൂവുടമകള്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു

നിലമ്പൂര്‍: നിര്‍ദിഷ്ട നിലമ്പൂര്‍ ബൈപാസ് റോഡിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇരകള്‍ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നിലമ്പൂരിലെ പൊതുമരാമത്ത് ഓഫിസിലത്തെിയത്. അസി. എന്‍ജിനീയര്‍ യോഗത്തിന് പോയതിനാല്‍ ഓവര്‍സിയറും മറ്റ് ഉദ്യോഗസ്ഥരും മാത്രമായിരുന്നു ഓഫിസിലുണ്ടായിരുന്നത്. വ്യക്തമായ തീരുമാനം ലഭിക്കാതെ വന്നതോടെ പ്രതിഷേധവുമായത്തെിയവര്‍ പിന്നീട് ഓഫിസ് ഉപരോധിക്കുകയായിരുന്നു. ഒ.സി.കെ മുതല്‍ വീട്ടിക്കുത്ത് വരെയുള്ള ഭൂവുടമകളാണ് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഉമ്മഴി വേണുവിനൊപ്പം പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫിസിലത്തെിയത്. ഫെബ്രുവരി 22ന് ഇതേ ആവശ്യവുമായി സമരം ചെയ്ത ഭൂവുടമകളോട് രണ്ട് മാസത്തിനകം നഷ്ടപരിഹാര തുക നല്‍കാമെന്ന് പൊതുമരാമത്ത് അധികൃതര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയാണ് വീണ്ടും ഇവര്‍ സമരമുഖത്തത്തെിയത്. ഉപരോധസമരം മണിക്കൂറുകള്‍ നീണ്ടെങ്കിലും തീരുമാനമുണ്ടായില്ല. വിവരമറിഞ്ഞ് ഉച്ചക്ക് രണ്ടരയോടെ പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥലത്തത്തെി. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും വ്യക്തമായ മറുപടി നല്‍കണമെന്നും എം.എല്‍.എ ജില്ലാ കലക്ടറോട് അഭ്യര്‍ഥിച്ചു. എം.എല്‍.എ എത്തിയ വിവരമറിഞ്ഞ് നിലമ്പൂര്‍ തഹസില്‍ദാറും സ്ഥലത്തത്തെി. വ്യക്തമായ തീരുമാനം കലക്ടറില്‍നിന്ന് ലഭിക്കാതെ വന്നതോടെ എം.എല്‍.എയും സമരക്കാരോടൊപ്പം പൊതുമരാമത്ത് ഓഫിസില്‍ തങ്ങി. വ്യാഴാഴ്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വൈകീട്ട് നാലോടെ നഷ്ടപരിഹാര തുക എന്ന് വിതരണം ചെയ്യാനാവുമെന്ന് ഉറപ്പു പറയാമെന്നും കലക്ടര്‍ എം.എല്‍.എയെ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ലാന്‍ഡ് റവന്യൂ കമീഷണറുമായി എം.എല്‍.എ ഫോണില്‍ ബന്ധപ്പെട്ടു. ഫയലുകള്‍ മേശപ്പുറത്തത്തെിയാല്‍ മൂന്ന് ദിവസത്തിനകം പണം വിതരണം ചെയ്യാമെന്ന് അദ്ദേഹവും ഉറപ്പ് നല്‍കി. വ്യാഴാഴ്ച തീരുമാനം ഉണ്ടായില്ളെങ്കില്‍ വെള്ളിയാഴ്ച വീണ്ടും സമരമാരംഭിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് സമരക്കാര്‍ പിരിഞ്ഞത്. നഗരസഭാ കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, കെ. ശങ്കരന്‍, ഇഫ്തിഖാറുദ്ദീന്‍, കെ. നൗഷാദ്, കെ. വിലാസിനി, പ്രദീപ് കല്ളേമ്പാടം, സി. പത്മിനി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.