വളാഞ്ചേരി: വളാഞ്ചേരി ടൗണിലെ ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ എം. ഷാഹിന ടീച്ചര്‍ അറിയിച്ചു. സമീപ പ്രദേശമായ കുറ്റിപ്പുറത്ത് കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര നഗരസഭ ഭരണസമിതിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവര്‍. നഗരത്തിലെ ഓടകള്‍ സ്ളാബ് മാറ്റി വൃത്തിയാക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ അനധികൃതമായി ഓടകളിലേക്ക് മലിനജലം ഒഴുക്കിവിടുന്ന സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരിശോധിച്ച് പിഴ ഈടാക്കുന്നതിന് അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വാര്‍ഡ് ചുമതലയുള്ള ക്ളര്‍ക്ക് എന്നിവരെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപവത്കരിച്ചു. 30 ദിവസങ്ങള്‍ക്കുള്ളില്‍ ലൈസന്‍സ് കൈപ്പറ്റാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധ നടത്തുകയും ഇവരെ നഗരസഭയില്‍ രജിസ്ട്രര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കും. ബസ്സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന, പരിസര മലിനീകരണം സൃഷ്ടിക്കുന്ന സ്ഥാപനങ്ങല്‍ അടച്ചുപൂട്ടുവാന്‍ നടപടി സ്വീകരിക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി ഇടവേളകളില്‍ പരിശോധന നടത്തി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായും ചെയര്‍പേഴ്സന്‍ അറിയിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി. ഉണ്ണികൃഷ്ണന്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി. അബ്ദുന്നാസര്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി. രാമകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ടി.പി. അബ്ദുല്‍ ഗഫൂര്‍, ഇ.പി. യഹ്യ, മൂര്‍ക്കത്ത് മുസ്തഫ, കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.ബി. സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.