ദേശീയപാതയിലെ മരംമുറി നാട്ടുകാര്‍ തടഞ്ഞു

പെരിന്തല്‍മണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയപാതക്കരികില്‍ പാതായ്ക്കരവളവില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മാവ് മുറിച്ച് കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ദേശീയ പാതയില്‍ കിലോമീറ്റര്‍ 75\600 ല്‍ നില്‍ക്കുന്ന മാവാണ് മുറിക്കാന്‍ നീക്കം നടത്തിയത്. പ്രദേശത്തുകാരാരും മരം ശല്ല്യമാകുന്നതായോ മുറിച്ച് മാറ്റണമെന്നോ ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നില്ല. ആദ്യദിവസം ചെറുകൊമ്പുകള്‍ മുറിക്കുകയും പിന്നീട് വലിയ ശാഖകളും മുറിച്ചിട്ടു. ഇതോടെ നാട്ടുകാര്‍ തടഞ്ഞു. മുറിച്ച ശിഖരങ്ങള്‍ കൊണ്ടു പോകാന്‍ അടുത്തദിവസം ആള്‍ എത്തിയെങ്കിലും മരംമുറിക്കാന്‍ ഹൈവേ അധികൃതര്‍ നല്‍കിയ അനുമതി നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇവര്‍ ഹാജരാക്കിയ രേഖയില്‍ കുട്ടലങ്ങാടി പഴമള്ളൂര്‍ എ.കെ. അലി എന്നയാള്‍ക്ക് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 78\100 കിലോമീറ്റര്‍ മുതല്‍ 78\400 വരെയുള്ള മരങ്ങള്‍ മുറിക്കാന്‍ ഹെവേ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനുമതി നല്‍കിയിട്ടുണ്ട്. 34,854 രൂപക്കാണ് മരം മുറി ലേലം പിടിച്ചത്. ജൂണ്‍13ന് നല്‍കിയ അനുമതി കത്തില്‍ ഏഴ് ദിവസം കൊണ്ട് മരങ്ങള്‍ മുറിച്ച് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അനുമതി നല്‍കിയ സ്ഥലത്തെ മാവല്ല മുറിച്ചത്. അതിനും പുറമേ മുറിക്കാന്‍ അനുവദിച്ച തീയതി കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് മുറിക്കാന്‍ എത്തിയതില്‍ ദൂരൂഹതയുള്ളതായാണ് നാട്ടുകാരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.