വീതികുറഞ്ഞ റോഡില്‍ ഗതാഗതക്കുരുക്ക്; സ്കൂള്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധം

ചേലേമ്പ്ര: വീതികുറഞ്ഞ പഞ്ചായത്ത് റോഡില്‍ ഗതാഗതക്കുരുക്ക് ആരോപിച്ച് കുട്ടികളുമായി എത്തിയ സ്കൂള്‍ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു. ചേലേമ്പ്ര ഇടിമുഴിക്കല്‍ ഭവന്‍സ് സ്കൂളിലെ ബസുകളാണ് നാട്ടുകാരില്‍ ചിലര്‍ തടഞ്ഞത്. വീതികുറഞ്ഞ റോഡിലൂടെ ബസുകള്‍ പോവുന്നതിനാല്‍ ഗതാഗതതടസ്സം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ വാദം. മിനിബസ്, ട്രാവലര്‍, ഉള്‍പ്പെടെ 40ഓളം വാഹനങ്ങളാണ് രാവിലെയും വൈകീട്ടുമായി ഇതുവഴി പോവുന്നത്. ബുധനാഴ്ച രാവിലെ എത്തിയ 12 ബസുകളാണ് തടഞ്ഞത്. ആറു ബസിലെ കുട്ടികള്‍ നടന്നും മറ്റു വാഹനങ്ങളിലുമായി സ്കൂളിലേക്ക് പോയി. മറ്റ് കുട്ടികള്‍ ദേശീയപാതയോരത്തും ബസിലുമായി കഴിച്ചുകൂട്ടി. വിവരമറിഞ്ഞ് തേഞ്ഞിപ്പലം പൊലീസത്തെി. എ.എസ്.ഐ കെ. സുരേഷ്കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ സ്ഥലത്തത്തെിയതിനു ശേഷം മാത്രമാണ് കുട്ടികള്‍ക്ക് പോവാനായത്. ഉച്ചക്ക് ശേഷം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ സ്കൂള്‍ അധികൃതര്‍, ബസ് ജീവനക്കാര്‍ എന്നിവരുമായി പൊലീസ് ചര്‍ച്ചനടത്തി. രാവിലെ സ്കൂള്‍ വിദ്യാര്‍ഥികളുമായി സ്കൂളിലത്തെുന്ന ബസുകള്‍ ഇതുവഴിതന്നെ തിരികെ വരാതെ നിസരി ജങ്ഷന്‍ വഴി തിരിച്ചുപോകാനും, വൈകുന്നേരങ്ങളില്‍ സാധാരണരീതിയില്‍ യാത്രചെയ്യാനും തീരുമാനിച്ചു. 15 ദിവസത്തേക്കാണ് ഈ താല്‍ക്കാലിക തീരുമാനം. മാത്രമല്ല റോഡിലേക്ക് വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിതെളിയിച്ച് വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്‍റ് ഇടപെട്ട് റോഡ് വീതികൂട്ടുന്ന കാര്യം ആലോചിക്കാന്‍ പ്രിന്‍സിപ്പലിനെ പൊലീസ് ചുമതലപ്പെടുത്തി. 15 ദിവസത്തിനകം തീരുമാനം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും ഇരുഭാഗത്തെയും ബസുകള്‍ പോവുമ്പോള്‍ ഗതാഗതതടസ്സം കാരണം മറ്റ് സ്കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരും പ്രയാസപ്പെടുന്നതായി തടയാന്‍ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.