മലപ്പുറം ഗവ. കോളജില്‍ ‘നാക്’ സംഘം സന്ദര്‍ശനം തുടങ്ങി

മലപ്പുറം: നാഷനല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍െറ (നാക്) ഉന്നതസംഘം മലപ്പുറം ഗവ. കോളജിലത്തെി. യു.ജി.സിക്ക് കീഴിലെ കോളജുകളുടെ നിലവാരം നിശ്ചയിക്കുന്നതിന്‍െറ ഭാഗമായി എത്തിയ ‘നാക്’ ടീം രണ്ട് ദിവസം കൂടി കോളജിലുണ്ടാകും. നാക് പിയര്‍ ടീം ചെയര്‍മാന്‍ ഡോ. സുനില്‍ ഗുപ്ത, ഡോ. ബീരേന്ദ്രസിങ്, ഡോ. എസ്. രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. തിങ്കളാഴ്ച ആറ് വകുപ്പുകളുടെ പ്രവര്‍ത്തനം സംഘം വിലയിരുത്തി. പ്രിന്‍സിപ്പല്‍ ഡോ. പി.കെ. മീര, നാക് കോഓഡിനേറ്റര്‍ പ്രഫ. മുഹമ്മദ് ഷാ എന്നിവരുടെ പ്രസന്‍േറഷന്‍ നടന്നു. പി.ടി.എ, അലുംനി ഭാരവാഹികളുമായി സംഘം ആശയവിനിമയം നടത്തി. കോളജ് വിദ്യാര്‍ഥികള്‍ നടത്തുന്ന ‘ഷെയര്‍ എ മീല്‍’ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വൈകീട്ട് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിലും പങ്കുകൊണ്ടു. 2006ലാണ് കോളജിന് മുമ്പ് ‘നാക്’ അംഗീകാരം ലഭിച്ചത്. നിലവില്‍ ‘ബി’ റാങ്കുള്ള കോളജ് അത് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. കോളജിലെ ഭൗതികസൗകര്യം, അക്കാദമിക സാഹചര്യം, പഠനാന്തരീക്ഷം, സാമൂഹിക ബന്ധം തുടങ്ങിയവയാണ് സമിതിയുടെ പരിശോധനക്ക് വിധേയമാവുക. സംഘം വ്യാഴാഴ്ച മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.