ഒൗദ്യോഗിക ചടങ്ങിന് മുമ്പേ വാര്‍ഡംഗത്തിന്‍െറ നേതൃത്വത്തില്‍ റോഡ് ഉദ്ഘാടനം

മങ്കട: റോഡിന്‍െറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെയും വാര്‍ഡ് അംഗത്തെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് അംഗത്തിന്‍െറ നേതൃത്വത്തില്‍ വേറെ ഉദ്ഘാടനം നടത്തി. മങ്കട ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കോഴിക്കോട്ടുപറമ്പ് ആയിരനാഴിപ്പടി-പൂപ്പലം റോഡാണ് ഉദ്ഘാടനത്തിന് മുമ്പേ 'ഉദ്ഘാടനം' ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് നവീകരണ പ്രവൃത്തി തുടങ്ങി മുടങ്ങിക്കിടക്കുകയും ജനകീയ സമരത്തെ തുടര്‍ന്ന് ടാറിങ്ങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത റോഡാണിത്. മങ്കട ബ്ളോക്ക് പഞ്ചായത്ത് 2.5 കോടി രൂപ ചെലവില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതി പ്രകാരം നവീകരണം നടത്തിയ റോഡാണ് ശനിയാഴ്ച മന്ത്രി അനില്‍കുമാറിനെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനിരുന്നത്. ഇതിനായി നോട്ടീസും മറ്റു പ്രചാരണങ്ങളും നടത്തി. നോട്ടീസില്‍ മന്ത്രിയുടെ പേരും എം.എല്‍ എയുടെ പേരുമാണ് ചേര്‍ത്തിട്ടുള്ളത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നു എന്നും എഴുതിയിട്ടുണ്ട്. എന്നാല്‍ റോഡ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ അംഗത്തെയോ, പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയോ പേര് ഇല്ലാതെയാണ് നോട്ടീസ് ഇറങ്ങിയതെന്നും ഇവരെ ഒൗദ്യോഗികമായി ക്ഷണിച്ചിട്ടില്ളെന്നും പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരെ സംഘടിപ്പിച്ച് വാര്‍ഡ് അംഗം ജാസ്മിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ജനകീയ ഉദ്ഘാടനം നടത്തുകയായിരുന്നു. ഇന്ന് നടക്കുന്ന ഒൗദ്യോഗിക ഉദ്ഘാടനവും കൂടിയായാല്‍ ഈ റോഡിന് രണ്ട് ഉദ്ഘാടനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.