അരീക്കോട്: ബലിപെരുന്നാളാഘോഷത്തിന് മാറ്റ് കൂട്ടാന്‍ മുതിര്‍ന്നവരുടെ ഫുട്ബാള്‍ മത്സരം. അരീക്കോട് ജി.എം.എല്‍.പി സ്കൂളിന് സമീപത്തെ ചക്കുംതൊടിക മൈതാനത്താണ് എം.പി. മുഹമ്മദലി, എം.പി. ആലി-കാഞ്ഞിരാല അബ്ദുല്‍ അലി വിന്നേഴ്സ് ആന്‍ഡ് റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പട്ടാക്കല്‍ സെവന്‍സ് അരീക്കോടും കൂഫ സെവന്‍സ് താഴത്തങ്ങാടിയും തമ്മിലാണ് ഏറ്റുമുട്ടുക. കേരള ഫുട്ബാള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കാഞ്ഞിരാല അബ്ദുല്‍ കരീം മത്സരം ഉദ്ഘാടനം ചെയ്യും. കാല്‍പ്പന്തുകളിയുടെ ഈറ്റില്ലത്തെ പഴയകാല കളിക്കാര്‍ ഇരു ടീമുകളിലും ജഴ്സിയണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.