അരീക്കോട്: ആരോഗ്യത്തിന് ഹാനികരമായ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. താഴത്തങ്ങാടിയില്‍ ചൂളാട്ടിപ്പാറ പൂവത്തിക്കല്‍ വയലിലകത്ത് മുഹമ്മദ് റാഫിയുടെ (32) കടയില്‍നിന്ന് 101 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. പെരുമ്പറമ്പിനടുത്ത് ഉഗ്രപുരത്ത് പറമ്പില്‍ രാമന്‍കുട്ടിയുടെ കടയില്‍നിന്ന് 49ഉം ഉഗ്രപുരം തിപ്പിലിക്കാട് വേണുഗോപാലിന്‍െറ കടയില്‍നിന്ന് 70ഉം പാക്കറ്റ് ഹാന്‍സുകള്‍ പിടിച്ചെടുത്തു. മൂവരുടെയും പേരില്‍ കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എസ്.ഐ സുനീഷ് കെ. തങ്കച്ചന്‍, എ.എസ്.ഐമാരായ സുലൈമാന്‍, അയ്യപ്പന്‍, സി.പി.ഒമാരായ സജീര്‍, സുരേഷ്, മുനീര്‍, ഹോംഗാര്‍ഡ് മണികണ്ഠദാസ് എന്നിവര്‍ ചേര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് സമീപത്തെ കടകള്‍ പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.