തിരൂരങ്ങാടിയില്‍ കാര്‍ഷികമുറ്റം പദ്ധതിക്ക് തുടക്കം

തിരൂരങ്ങാടി: തിരൂരങ്ങാടി ഗ്രാമപഞ്ചാത്തില്‍ കാര്‍ഷികമുറ്റം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിവഴി 4000 കുടുംബങ്ങള്‍ക്ക് വിത്തും ഗ്രോബാഗും സൗജന്യമായി വിതരണം ചെയ്യും. തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിന്‍െറ 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം എം.കെ. ഹാജി ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുറഹിമാന്‍കുട്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് സി.പി. സുഹ്റാബി അധ്യക്ഷത വഹിച്ചു. വി.വി. സുലൈമാന്‍, മേലാത്ത് കുഞ്ഞിമുഹമ്മദ്. സി.ടി. അബ്ദുല്ലക്കുട്ടി, വി.പി. ദാസന്‍, മനരിക്കയ അഷ്റഫ്, കോയ വെള്ളക്കാന്‍തൊടി, ചെമ്പ വഹീദ, എം. മുഹമ്മദ്കുട്ടി മുന്‍ഷി, പി.കെ. അബ്ദുല്‍ അസീസ്, സി.പി. സുധാകരന്‍, മലയില്‍ പ്രഭാകരന്‍, മനരിക്കല്‍ മുഹമ്മദ്കുട്ടി, കെ.പി. വാസുദേവന്‍, സതീശന്‍, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.