ക്ളീന്‍ കൊണ്ടോട്ടി പ്രചാരണ കാമ്പയിന് തുടക്കം

കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ ക്ളീന്‍ കൊണ്ടോട്ടി പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു. ഒരുവര്‍ഷം നീളുന്ന പരിപാടിയുടെ ഭാഗമായി അങ്ങാടിയുടെ വിവിധ ഭാഗങ്ങളും വലിയതോട് പരിസരവും ശുചീകരിച്ചു. സര്‍വേ, തുണിസഞ്ചി-ലഘുലേഖ വിതരണം, വിളംബര റാലി എന്നിവ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ശാദി മുസ്തഫ ഉദ്ഘാടനം ചെയ്തു. ടൂറിസം ക്ളബ് വിദ്യാര്‍ഥികള്‍, ഒയിസ്ക ഇന്‍റര്‍നാഷനല്‍, ദയാ നഗര്‍ റെസിഡന്‍റ് അസോസിയേഷന്‍, കൊണ്ടോട്ടി പൗര സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ യു. അബ്ദുറഹ്മാന്‍ തുണിസഞ്ചി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സലാം കിഴിശ്ശേരി, ചുക്കാന്‍ ചെറിയ ബിച്ചു, പി.ഇ. അഷറഫ്, സി. സലാഹുദ്ദീന്‍, അനസ് കുഞ്ഞു, മാനു ഹാജി ആലിന്‍ചുവട്, സിദ്ധാര്‍ഥ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.