കല്ല്യാണം മുടക്കികള്‍ക്ക് താക്കീതുമായി കൂറ്റന്‍ ബോര്‍ഡ്

കോട്ടക്കല്‍: ‘കല്യാണം മുടക്കികളെ നിങ്ങളെ അന്വേഷിച്ച് ഒരു കൂട്ടം യുവാക്കള്‍ ഇറങ്ങിയിരിക്കുന്നു’. മേല്‍ പറഞ്ഞത് ഒരു ബോര്‍ഡിലെ വരികളാണ്. യുവാക്കളുടെ കല്ല്യാണം മുടങ്ങുന്നത് പതിവായതോടെയാണ് സൂപ്പി ബസാറില്‍ കൂറ്റന്‍ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ആട്ടിരിപ്പടിയിലെ ഒരു കൂട്ടം യുവാക്കളുടെ പേരിലാണ് ബോര്‍ഡ്. നിങ്ങളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായും കൈയില്‍ കിട്ടിയാല്‍ ‘ശരിയാക്കി’ തരാമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയാണ് വരികള്‍ അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.