മുസ്ലിം ലീഗ് വിശ്വാസ്യതയുള്ള പാര്‍ട്ടി – പി.കെ. കുഞ്ഞാലിക്കുട്ടി

മേലാറ്റൂര്‍: കേരള രാഷ്ട്രീയത്തിലെ വിശ്വാസ്യതയുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എടപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുനര്‍നിര്‍മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.സി. കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. ആറ് ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മിച്ച കെ.കെ.എസ്. തങ്ങള്‍ സ്മാരക സൗധം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കുള്ള അംഗത്വ വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം. ഉമര്‍ എം.എല്‍.എ, മണ്ഡലം പ്രസിഡന്‍റ് എന്‍.സി. ഫൈസല്‍, അഡ്വ. ഫൈസല്‍ ബാബു, സി. മുഹമ്മദ് ബാബു, നാലകത്ത് സൂപ്പി, ഇ. കോയ ഹാജി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ടെലിഫോണില്‍ ആശംസകള്‍ നേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.