എടപ്പാള്‍: വായനയുടെ ലോകത്ത് മാനവസമൂഹത്തെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ വായനശാലകളുടെ പങ്ക് നിസ്തുലമെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍. അതളൂരില്‍ പ്രവര്‍ത്തനമാരംഭിച്ച യുവ ഗ്രന്ഥാലയം വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തവനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ.ടി. സജിത അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയന്‍ കെ.വി. സുകുമാരന്‍ മാസ്റ്റര്‍, തപാല്‍ വകുപ്പ് ദേശീയ തലത്തില്‍ നടത്തിയ വയലിന്‍ വാദനത്തില്‍ ഒന്നാംസ്ഥാനം നേടിയ കൃഷ്ണന്‍, ദേശീയ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ സാജിദ്, അനീസ് റഹ്മാന്‍, ഹാരിസ് റഹ്മാന്‍ എന്നിവരെ ആദരിച്ചു. എ.പി. സദാനന്ദന്‍, സുരേഷ് പൊല്‍പ്പാക്കര, സി. സുനിത, അമ്മായത്ത് അബ്ദുല്ല, രാമകൃഷ്ണന്‍ മാസ്റ്റര്‍, അച്യുതന്‍ മാസ്റ്റര്‍, അജിതന്‍ മാസ്റ്റര്‍, ടി.വി. രവീന്ദ്രന്‍, കെ.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.