വളാഞ്ചേരി: സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടും വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഇനിയും യാഥാര്‍ഥ്യമായില്ല. വളാഞ്ചേരി, കൊണ്ടോട്ടി, മഞ്ചേരി എന്നിവയടക്കം സംസ്ഥാനത്ത് 25 ഇടത്ത് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ 2007ല്‍ ഉത്തരവ് ഇറക്കിയിരുന്നു. അതില്‍ ഭൂരിഭാഗവും ആരംഭിച്ചെങ്കിലും വളാഞ്ചേരിയില്‍ മാത്രം നടപടിയായില്ല. നിലവിലെ സര്‍ക്കാര്‍ വളാഞ്ചേരി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുകയും ടോക്കണ്‍ സംഖ്യ അനുവദിക്കുകയും ചെയ്തിട്ട് മാസങ്ങളായെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ദേശീയപാത 17ല്‍ യൂനിവേഴ്സിറ്റിക്കും കുറ്റിപ്പുറത്തിനുമിടയില്‍ ഫയര്‍സ്റ്റേഷന്‍ വേണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. ടാങ്കര്‍ ലോറികള്‍ ദേശീയപാതയില്‍ അപകടത്തില്‍പെടുമ്പോള്‍ മാത്രമാണ് ഫയര്‍ സ്റ്റേഷന്‍ തുടങ്ങാന്‍ വൈകിയതിനെക്കുറിച്ച് ജനപ്രതിനിധികളും അധികൃതരും ചിന്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശീയപാതയിലെ പൂക്കിപ്പറമ്പില്‍ ബസ് കത്തി നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്ന് ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യം ഉയര്‍ന്നിരുന്നു. നിരന്തരം അപകടം ഉണ്ടാകുന്ന വട്ടപ്പാറയില്‍ പലപ്പോഴും അപകടം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫയര്‍ഫോഴ്സിന് എത്താന്‍ കഴിയുക. വളാഞ്ചേരി ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തീപിടിത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാല്‍ തിരൂരില്‍ നിന്നോ പെരിന്തല്‍മണ്ണയില്‍ നിന്നോ ഫയര്‍ ഫോഴ്സ് യൂനിറ്റ് എത്തണം. ദേശീയപാതയോരത്ത് വട്ടപ്പാറ സി.ഐ ഓഫിസിന് സമീപം ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കാന്‍ സ്ഥലം കണ്ടത്തെിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര വകുപ്പിന് കീഴിലെ ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന് കൈമാറിയ വട്ടപ്പാറയിലെ 42 സെന്‍റ് ഭൂമിയില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കരുതിയെങ്കിലും ഭരണതലത്തില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്താന്‍ ആരും ശ്രമിക്കാത്തതിനാലാണ് വൈകുന്നതെന്ന അഭിപ്രായം നാട്ടുകാര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.