പ്രവാസി കര്‍ഷകന് ജൈവകൃഷിയില്‍ മികച്ച വിളവ്

ചങ്ങരംകുളം: 25 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ വീട്ടുപറമ്പിലെ കൃഷിയിടത്തില്‍ നടത്തുന്ന ജൈവ കൃഷിക്ക് മികച്ച വിളവ്. നേന്ത്രവാഴയും മരച്ചീനിയും ചേമ്പും മറ്റു ഇനങ്ങളുമാണ് കൃഷി ചെയ്യുന്നത്. ഇരുനൂറോളം വരുന്ന നേന്ത്ര വാഴത്തോട്ടത്തില്‍ ഇടവിള കൃഷിയായാണ് കാളാച്ചാല്‍ വിളക്കത്ര വളപ്പില്‍ അലങ്കാര്‍ കുഞ്ഞിപ്പ ഹാജി (68) കൃഷി ചെയ്യുന്നത്. ഇടവിളയായി ചെയ്ത മരച്ചീനിക്ക് ഒരു കമ്പില്‍ നിന്നുതന്നെ 35 കിലോയോളം കിഴങ്ങ് ലഭിച്ചു. ചാണകവും ആട്ടിന്‍ കാഷ്ടവും ചാരവും പച്ചില വളങ്ങളും മാത്രം ഉപയോഗിച്ചാണ് ഈ വിളവ്. നേന്ത്ര വാഴകൃഷിക്കിടയില്‍ നിറയെ ചേമ്പും മരച്ചീനിയും കൃഷി ചെയ്യുന്നതോടെ പ്രത്യേകം വളംചേര്‍ക്കലോ വെള്ളം നനക്കലോ ആവശ്യമില്ലാതെ ഇടവിള കൃഷിയില്‍ നല്ല വിളവ് ലഭിക്കുന്നതായി കുഞ്ഞിപ്പ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.