മലപ്പുറം: ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്‍െറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ. അബ്ദുല്‍ ലത്തീഫ് നഹ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദിഖ് പെരിന്തല്‍മണ്ണ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി ഗോപാലകൃഷ്ണന്‍ അവതരിപ്പിച്ച വരവു ചെലവു കണക്കും ചര്‍ച്ചകള്‍ക്കു ശേഷം സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കെ.പി.ഒ. റഹ്മത്തുല്ല, അനില്‍ കുരുടത്ത്, ടി.പി. സുരേഷ്കുമാര്‍, സമീര്‍ കല്ലായി, ജോസ് വയലില്‍, വി. മുഹമ്മദലി, ഹാഷിം എളമരം തുടങ്ങിയവര്‍ സംസാരിച്ചു. സി.വി. മുഹമ്മദ് നൗഫല്‍ സ്വാഗതവും വി.എം. സുബൈര്‍ നന്ദിയും പറഞ്ഞു. മിംസ് ഹെല്‍ത്ത് കാര്‍ഡ് വിതരണം ഉദ്ഘാടനം മുസ്തഫ കൂടല്ലൂരിന് നല്‍കി പി.വി. അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.