മഞ്ചേരി: നഗരത്തില്‍ ഗതാഗതക്രമം പ്രതിസന്ധിയിലാക്കിയെന്നാരോപിച്ച് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ മഞ്ചേരിയില്‍ ബസ് സര്‍വിസ് നിര്‍ത്തിവെക്കും. മഞ്ചേരി വഴിയുള്ളവയും മഞ്ചേരിയില്‍ വന്ന് മടങ്ങുന്നവയും സര്‍വിസ് നടത്തില്ളെന്നാണ് അറിയിച്ചിരിക്കുന്നത്. കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളില്‍നിന്ന് പാണ്ടിക്കാട് റോഡ് വഴി മഞ്ചേരിയിലത്തെുന്ന ബസുകള്‍ക്ക് പണിമുടക്ക് ബാധകമല്ല. സമരം പ്രഖ്യാപിച്ച ബസ് തൊഴിലാളി സംഘടനകളുമായും ഓട്ടോ തൊഴിലാളി സംഘടനകളുമായും നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലത്തൊത്തിയില്ല. പിന്നീട് കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ സെപ്റ്റംബര്‍ 20നകം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും പൊലീസ്, മോട്ടോര്‍വാഹന വകുപ്പ്, നഗരസഭാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്താമെന്നും അറിയിച്ചതോടെ ഓട്ടോ തൊഴിലാളികള്‍ ന്ന് പിന്‍വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.