പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പള്ളികളില്‍ ഉച്ചഭാഷിണി നിയന്ത്രണം ഏര്‍പെടുത്താന്‍ പഞ്ചായത്ത് മഹല്ല് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങളും നടപ്പാക്കാനാണ് തീരുമാനം. ഇതോടൊപ്പം പള്ളികളില്‍ സ്വദേശി ദര്‍സ് ക്ളാസുകളും പ്രീമാരിറ്റല്‍ കോഴ്സുകളും നടപ്പാക്കും. പഴങ്കുളും ഹിഫുളുല്‍ ഖുര്‍ആന്‍ കോളജില്‍ ചേര്‍ന്ന യോഗം എ.കെ. ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍കുട്ടി അന്‍വരി അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍ തങ്ങള്‍, സുബൈര്‍ ഫൈസി, കുഞ്ഞാലന്‍ കുട്ടി ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, ഒ.കെ.എം. മൗലവി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.