നിലമ്പൂര്‍: സംസ്ഥാനത്തെ മികച്ച സി.ഡി.എസിനുള്ള ദൂരദര്‍ശന്‍െറ അവാര്‍ഡ് ലഭിച്ച വഴിക്കടവ് സി.ഡി.എസിന് ഇത് അര്‍ഹതക്കുള്ള അംഗീകാരം. വിധവകളെയും വിവാഹമോചിതരെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ ഒന്നാം സ്ഥാനത്തത്തെിയത്. മലപ്പുറം ജില്ലയില്‍ മൈസൂര്‍ കല്യാണത്തിന് ഇരകളായവര്‍ കൂടുതലുള്ളത് വഴിക്കടവിലാണ്. കുടുംബശ്രീ നേതൃത്വത്തില്‍ നടന്ന കണക്കെടുപ്പിനിടെയാണ് ഇവരുടെ ദയനീയചിത്രം വ്യക്തമായത്. ചില വാര്‍ഡുകളില്‍ വിവാഹമോചിതരുടെ എണ്ണം 50ല്‍ കൂടുതലാണ്. വിവാഹമോചിതരായ, യുവതികളായ അമ്മമാരാണ് അധികവും. ഇതോടെയാണ് ഇവരുടെ പുനരധിവാസം ലക്ഷ്യമിടുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്. 463 അയല്‍ക്കൂട്ടങ്ങളാണ് സി.ഡി.എസിന് കീഴിലുള്ളത്. വിധവകളെയും വിവാഹമോചിതരെയും ഉള്‍പ്പെടുത്തി 92 കൃഷി സംഘങ്ങളുണ്ടാക്കി. വിവിധ ബാങ്കുകളുടെ സഹകരണത്തോടെ ഒരു വര്‍ഷത്തിനിടെ പത്ത് കോടിയിലധികം രൂപയുടെ ലിങ്കേജ് വായ്പ ഇവര്‍ക്ക് വിതരണം ചെയ്തു. മക്കളുടെ വിവാഹം, വീട് നിര്‍മാണം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിവക്കാണ് വായ്പ ശരിയാക്കി നല്‍കിയത്. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും പലിശരഹിത വായ്പ നല്‍കാനും പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനും അനാഥരുടെ പുനരധിവാസത്തിനുമായി അവാര്‍ഡ് തുകയായ 50 ലക്ഷം രൂപ വിനിയോഗിക്കുമെന്ന് സി.ഡി.എസ് പ്രസിഡന്‍റ് ഉഷ മേല്‍മറ്റം പറഞ്ഞു. ഇതിനായി പഞ്ചായത്തിന്‍െറ സഹകരണം തേടും. തുടര്‍ച്ചയായി മൂന്ന് തവണ ജില്ലയിലെ മികച്ച സി.ഡി.എസായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ നൈതക്കോടന്‍ റംലയായിരുന്നു സി.ഡി.എസ് പ്രസിഡന്‍റ്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്‍റായതോടെ റംല സ്ഥാനത്തുനിന്ന് മാറി വൈസ് പ്രസിഡന്‍റ് ഉഷ മേല്‍മറ്റം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.