പൂക്കോട്ടുംപാടം: അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ വില്‍പന സജീവമാകുന്നു. അനധികൃത മദ്യ വില്‍പനക്ക് പുറമെ നിരോധിത ലഹരി ഉല്‍പന്നങ്ങളും കഞ്ചാവും ടൗണിലും പരിസരപ്രദേശങ്ങളിലും സുലഭമാണ്. പാറക്കപ്പാടം റോഡ്, ചുള്ളിയോട് റോഡ്, പായമ്പാടം, മൂച്ചിക്കല്‍ ഭാഗങ്ങളിലാണ് വില്‍പന സജീവമായുള്ളത്. അഞ്ച് രൂപവരെ വിലയുള്ള പാന്‍മസാല പായ്ക്കറ്റുകള്‍ 30 രൂപക്കാണ് വില്‍പന. ഇതര സംസ്ഥാന തൊഴിലാളികളാണ് ഭൂരിഭാഗവും ഉപഭോക്താക്കള്‍. പുലര്‍ച്ചെ മുതല്‍ ഇവയുടെ വില്‍പന തുടങ്ങും. പുറമെയുള്ളവരും സ്വദേശികളുമാണ് വില്‍പനക്കാരായി രംഗത്തുള്ളത്. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് വീണ്ടും ഇതേ തൊഴിലിലേക്ക് ഇറങ്ങുന്നവരുമുണ്ട്. ഓട്ടോറിക്ഷകളിലും ബൈക്കുകളിലും മറ്റുമാണ് മദ്യവും കഞ്ചാവും ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. സര്‍ക്കാര്‍ ഒൗട്ട്ലെറ്റുകളില്‍നിന്ന് വാങ്ങുന്ന മദ്യം 50 ശതമാനത്തോളം വിലകൂട്ടിയാണ് വില്‍പന. സൗകര്യപ്രദമായ സ്ഥലത്ത് മദ്യം എത്തിച്ച് നല്‍കുന്നതിനാല്‍ ഉപഭോക്താവിന് പരാതിയില്ല. മദ്യലഹരിയില്‍ ബഹളം വെച്ച് നടക്കുന്നവരുടെ എണ്ണം അങ്ങാടിയില്‍ വര്‍ധിക്കുകയാണ്. ശനിയാഴ്ചകളില്‍ പൂക്കോട്ടുംപാടത്ത് നടക്കുന്ന ആഴ്ചച്ചന്ത കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്നാണ് സൂചന. കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്നവരും പ്രദേശത്ത് സജീവമാണ്. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂളിന് സമീപം വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായി പരാതിയുണ്ട്. അമരമ്പലം പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ആളൊഴിഞ്ഞ ഭാഗങ്ങളും മറ്റും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്‍പനയുണ്ടെന്ന് നേരത്തേ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.