കൊണ്ടോട്ടി: മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ക്ക് 5.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അറിയിച്ചു. 52 റോഡുകള്‍ക്ക് പത്ത് ലക്ഷം വീതമാണ് അനുവദിച്ചത്. ഇതിന്‍െറ പ്രവൃത്തികള്‍ വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം റോഡുകള്‍ക്കും നടപ്പാതകള്‍ക്കും ആസ്തി വികസന ഫണ്ടില്‍നിന്ന് 64 ലക്ഷം അനുവദിച്ചിരുന്നു. അയ്യന്‍പറമ്പ്-ചെല്ലക്കണ്ടി റോഡ്, പാണാട്ടാല്‍-ഹാജിയാര്‍പടി, കുഴിക്കാട്ട്-മാറാത്ത, ചെരിച്ചിക്കാവ്-പായന്‍ങ്ങോട്ട്, കള്ളിയേങ്ങല്‍ കോട്ടപ്പറമ്പ്, ചെറളക്കുണ്ട്-പൂളക്കലകണ്ടി, തൊട്ടിയംപാറ-ഓട്ടുപാറ, ഐക്കരപ്പടി-പരപ്പ്തോട്, അയോധ്യപുരി -ചോലക്കോട്, പറവൂര്‍-ചെമ്പോട്ട് പാറ, മൈലങ്ങാട്-പൂച്ചാല്‍, തിരുത്തിയാട് -കക്കോവ്, പെരിയാട്ട്-വാലോട്ട്, പുലാപ്ര പുറായ-കാപ്പുറം, കുമ്മഞ്ചേരി താഴം-മഠത്തില്‍താഴം-കാരാട്, കൂമന്‍കാവ്-കരടുല്ലന്‍കണ്ടി-ഫാറൂഖ് കോളജ്, മൂളപ്പുറം-എടവലത്ത്കടവ്, മുണ്ടക്കല്‍-ലാങ്ങോട്ട് മുക്ക്-പോത്തട്ടിപ്പാറ, ചീക്കോട്-തലക്കാട്ടീരി-കാപ്പിക്കാട്ടില്‍, ഓമാനൂര്‍-മില്ലുംതൊടി, എളങ്കാവ്-അയനിക്കാവ്-വെള്ളിലപ്പാല, അയ്യന്‍പുറായ-മലയമ്മല്‍, കോര്‍ലാട്ട്-മുണ്ടക്കല്‍, കുന്നുമ്മല്‍ പുറായ-കുന്നുമ്മല്‍, കുന്നത്തിലാക്കടവ്-ഒറ്റപ്പിലാക്കല്‍-നീരടിച്ചാലില്‍, പൊന്നംപള്ളി ചക്കുംപൂള റോഡില്‍ കാരിയില്‍ മണ്ണാറക്കല്‍ താഴെ, ഓട്ടുപാറ-മുട്ടുങ്ങല്‍ താഴം, വാലില്ലാപുഴ-ചോലയില്‍, ഓട്ടുപാറ-ചിറക്കല്‍, പുള്ളിശ്ശേരി-ആങ്ങാട്ട്, എളമരം-കൈതക്കല്‍-പൂനാട്ടില്‍, മതിയം കല്ലിങ്ങല്‍-എടശ്ശേരിക്കുന്ന്, ചോമ്പാല-പോത്തട്ടിപ്പാറ, തയ്യില്‍ പള്ളിയാളി-താമരക്കുന്ന്, കുടങ്ങഴി-തരിപ്പക്കുളം, ചോലമുക്ക്-പാറക്കല്‍, നൊട്ടണംപാറ-കാരിമുക്ക്, താണിക്കല്ല്പാറ -പൂവത്തിക്കലകണ്ടി, വട്ടോല-എ.എം.എല്‍.പി സ്കൂള്‍, വലിയപറമ്പ്-ചാലില്‍ ജുമാ മസ്ജിദ് -കൊട്ടപ്പുറം ഹൈസ്കൂള്‍, കൊടികുത്തിപ്പറമ്പ്-താഴെപ്പാടം, പുതിയേടത്ത് പറമ്പ്-അമ്പാഴംതൊടി-ചോയക്കര, ആന്തിയൂര്‍കുന്ന്-എടപ്പയില്‍പടി-സ്നേഹ നഗര്‍, ആലുങ്ങല്‍-പാലക്കലപുറായ, വലിയപറമ്പ് മസ്ജിദ് ബസാര്‍-ഗവ. ഹെല്‍ത്ത് സെന്‍റര്‍-പൂളക്കത്തടം ഹരിജന്‍ കോളനി, വെണ്ണേക്കോട്ട് പള്ളിയാളി-ആനങ്ങാടി-ആശാരിക്കുന്ന് കുമ്മിണിപ്പാറ, ചേപ്പിളിക്കുന്ന്-മുണ്ടപ്പലം, കൊടിമരം-നമ്പോലംകുന്ന്, നീറാട്ട്-നെല്ലിക്കുന്ന് ഗവ. യു.പി സ്കൂള്‍, കൊളക്കണ്ടി-നീറാട്, മണ്ണാരില്‍ ബെല്‍ട്ട് റോഡ്, അത്തംപള്ളിയാളി-ചേപ്പിലക്കുന്ന് എന്നീ റോഡുകള്‍ക്കാണ് പത്ത് ലക്ഷം വീതം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.