ആയുര്‍വേദ നഗരത്തിന് തിലകച്ചാര്‍ത്തായി ഉദ്യാനപാത

കോട്ടക്കല്‍: പ്രഭാതങ്ങളും സായാഹ്നങ്ങളും അവിസ്മരണീയമാക്കാന്‍ കോട്ടക്കല്‍ നഗരസഭ ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ഉദ്യാനപാത തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. കാവതികളം ബൈപ്പാസ് റോഡിന് സമീപമാണ് ഉദ്യാനപാത നിര്‍മിച്ചിട്ടുള്ളത്. പാതയുടെ ഒരു ഭാഗം തോടും മറുഭാഗത്ത് പ്രകൃതി ദൃശ്യമൊരുക്കി വയലുമാണ്. ഇരു ഭാഗങ്ങളിലും സംരക്ഷണ വേലി നിര്‍മിച്ച ഇവിടെ ഉദ്ഘാടനത്തിനു ശേഷം നിരീക്ഷണ കാമറയും ഇരിപ്പിടങ്ങളും സ്ഥാപിക്കും. നാട്ടുകാരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന ജനകീയ കമ്മിറ്റികളാണ് മേല്‍നോട്ടം വഹിക്കുക. തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ദേശീയ പുരസ്കാരത്തിനര്‍ഹനായ കോട്ടക്കല്‍ ജി.എം.യു.പി സ്കൂള്‍ അധ്യാപകന്‍ കെ.പി. മനോജിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സന്‍ ടി.വി. സുലൈഖാബി, ഉപാധ്യക്ഷന്‍ പാറോളി മൂസ കുട്ടി ഹാജി, സ്ഥിരം കമ്മിറ്റിയംഗം പി. ഉസ്മാന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.