എടപ്പാള്‍: സംസ്ഥാനപാതയിലെ കണ്ടനകം കെ.എസ്.ആര്‍.ടി.സി റീജനല്‍ വര്‍ക്ഷോപ്പിന് മുന്നില്‍ കാര്‍ ടാങ്കര്‍ ലോറിയിലിടിച്ച് കാര്‍ യാത്രികരായ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ചാലപ്പുറം സ്വദേശികളായ കൊടിയപ്ളാക്കല്‍ ജോണ്‍സണ്‍ (61), എല്‍സി (55), സിനോജ് (32), പിങ്കി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ടാങ്കര്‍ ലോറിയില്‍ ഇടിച്ചതെന്നാണ് ടാങ്കര്‍ ഡ്രൈവര്‍ പറയുന്നത്. കോഴിക്കോട് നിന്ന് മാളയിലേക്ക് പാമോയിലുമായി പോവുകയായിരുന്നു ടാങ്കര്‍ ലോറി. ഇടിയുടെ ആഘാതത്തില്‍ കാറിന്‍െറ മുന്‍വശം പൂര്‍ണമായി തകരുകയും കാര്‍ എതിര്‍ ദിശയിലേക്ക് തിരിയുകയും ചെയ്തു. പരിക്കറ്റവരെ ആദ്യം എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.