കാളികാവ്: കെട്ടിട സൗകര്യമില്ലാതെ ചോക്കാട് കൃഷിഭവന്‍ പ്രവര്‍ത്തനം താളം തെറ്റുന്നു. ഗ്രാമ പഞ്ചായത്ത് ഓഫിസിലാണ് കൃഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്. റൂമില്‍ അലമാരകള്‍ നിറഞ്ഞിരിക്കുകയാണ്. ഫയലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായിട്ടുണ്ട്. കൃഷി ഓഫിസറും രണ്ട് അസിസ്റ്റന്‍റുമാരുമാണ് ജോലി ചെയ്യുന്നത്. കസേരകളില്‍ പോലും ഫയലുകള്‍ അടുക്കിവെച്ച സ്ഥിതിയാണ്. കടലാസ് പെട്ടികളിലാക്കി ഓഫിസിന്‍െറ മൂലയിലുമെല്ലാം ഫയലുകള്‍ നിറഞ്ഞിരിക്കുന്നു. കുടുംബശ്രീക്ക് പുതിയ വിപണന കേന്ദ്രം എന്ന പേരില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ഇത് നോക്കുകുത്തിയാണ്. ഈ കെട്ടിടത്തിലേക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനം മാറ്റുന്നതോടെ കൃഷിഭവന് സൗകര്യമൊരുക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.