തിരൂര്‍: കേബ്ള്‍ വലിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ മൂന്നുപേര്‍ക്ക് പരിക്ക്. എറ്റരിക്കടവ് പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ തിരൂരിലെ കേരളവിഷന്‍-തുഞ്ചന്‍വിഷന്‍ കേബ്ള്‍ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കേരള വിഷന്‍ ഡയറക്ടറും കേരള കേബ്ള്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ പി. രഘുനാഥന്‍, ജീവനക്കാരന്‍ സായി കൃഷ്ണന്‍, തുഞ്ചന്‍ വിഷന്‍ ജീവനക്കാരായ ഷബീര്‍, സാഹിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എറ്റരിക്കടവ് വഴി കേരളവിഷന്‍ കേബ്ള്‍ വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ സായികൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് സി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.