പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ല –എ. വിജയരാഘവന്‍

നിലമ്പൂര്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാപ്പുനല്‍കാനാവില്ളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍. നിലമ്പൂരില്‍ സി.പി.എം ഏരിയാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളവണ്ടിയാത്രയും നിരാഹാരവും നടത്തി സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ കഴിയില്ല. പാര്‍ട്ടിയുടെ കരുത്തുകൊണ്ട് കൗണ്‍സിലറായവര്‍ സ്ഥാനം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കെതിരെ നിരാഹാരം നടത്താന്‍ മഹാത്മാഗാന്ധിയാണോയെന്നും അദ്ദേഹം പരിഹസിച്ചു. നിലമ്പൂരിലെ വിമതര്‍ക്കെതിരെ വിശാലമായ സമീപനമാണ് ജില്ലാ നേതൃത്വം സ്വീകരിച്ചതെന്നും സി.പി.എമ്മിന്‍െറ ചരിത്രത്തിലില്ലാത്ത വിട്ടുവീഴ്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. സംയുക്ത റാലി ഉപേക്ഷിച്ച് ചെറുപ്രകടനങ്ങളായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പൊതുസമ്മേളനം പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിലത്തെിയവര്‍ക്ക് സ്വീകരണം നല്‍കി. മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ജില്ലാ കമ്മിറ്റി അംഗം ടി.പി. സുല്‍ഫിക്കറലി, ജോര്‍ജ് കെ. ആന്‍റണി, ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍, കക്കാടന്‍ റഹീം എന്നിവര്‍ സംസാരിച്ചു. നിലമ്പൂര്‍ നഗരസഭയില്‍ സി.പി.എമ്മിനെതിരെ വിമതപക്ഷം ജനകീയ കൂട്ടായ്മയുടെ പേരില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സി.പി.എം റാലി നടത്തിയത്. മത്സരരംഗത്തുള്ള നാലു കൗണ്‍സിലര്‍മാരെ പുറത്താക്കുകയും അഞ്ചു പേരെ സസ്പെന്‍ഡ് ചെയ്തിട്ടും സി.പി.എം കല്ളേമ്പാടം ബ്രാഞ്ച് കമ്മിറ്റി വിമത സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.