എടക്കര: നിലമ്പൂര്‍ ഉപജില്ലാ ശാസ്ത്രമേളക്ക് മണിമൂളി ക്രിസ്തുരാജ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വണ്ടൂര്‍ ഡി.ഇ.ഒ വി.സി. സതീഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജറും മണിമൂളി ക്രിസ്തുരാജ ഫൊറോനാ ദേവാലയ വികാരിയുമായ ഫാ. ചാക്കോ മേപ്പുറത്ത് സന്ദേശം നല്‍കി. നിലമ്പൂര്‍ എ.ഇ.ഒ പി. വിജയന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡയറ്റ് അക്കാദമിക് കോഓഡിനേറ്റര്‍ ബാബു വര്‍ഗീസ്, ഉപജില്ലാ പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ സി. രാധാകൃഷ്ണന്‍, ഹൈസ്കൂള്‍ എച്ച്.എം ഫോറം വണ്ടൂര്‍ കണ്‍വീനര്‍ ഡോ. പി.ജെ. സാമുവേല്‍, നിലമ്പൂര്‍ ബി.പി.ഒ സി. അഷ്റഫ്, നിലമ്പൂര്‍ എച്ച്.എം ഫോറം കണ്‍വീനര്‍ പി.എ. ഉബൈദ്, പി.ടി.എ പ്രസിഡന്‍റ് കെ.ടി. രാമചന്ദ്രന്‍, വി.പി. മത്തായി, സി.കെ.എച്ച്.എസ്.എസ് പ്രധാനാധ്യാപിക പൗളിന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 5500ല്‍പരം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച ശാസ്ത്ര നാടകം സാമൂഹിക ശാസ്ത്രമേള, പ്രാദേശിക ചരിത്ര രചന, ഐ.ടി മേള, എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തത്സമയ പ്രവൃത്തി പരിചയമേള എന്നിവ നടന്നു. ചൊവ്വാഴ്ച ശാസ്ത്ര-ഗണിത ശസ്ത്ര-സാമൂഹിക ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയമേള എന്നിവയുടെ പ്രദര്‍ശനങ്ങള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.