ഉണ്ണിക്കുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു

പൂക്കോട്ടുംപാടം: ചുള്ളിയോട് ഉണ്ണിക്കുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു. എലക്കല്ല് നെടുങ്ങാടന്‍ അബ്ദുല്‍ മജീദിന്‍െറ തെങ്ങിന്‍ തോട്ടത്തിലാണ് ഞായാറാഴ്ച രാത്രി കാട്ടാന തെങ്ങുകള്‍ നശിപ്പിച്ചത്. നാട്ടുകാര്‍ പുറത്തിറങ്ങി ഒച്ചവെച്ചതിനെ തുടര്‍ന്നാണ് ആന തിരിച്ചുപോയത്. കഴിഞ്ഞ കുറെക്കാലങ്ങളായി കാട്ടാന കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവാണ്. ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ നടപ്പാക്കുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.