തിരുനാവായ: വാവൂര്‍ പാടശേഖരത്തിലെ നെല്‍കൃഷി പൂര്‍ണമായും യന്ത്രവത്കൃതമാക്കുകയെന്ന ലക്ഷ്യത്തോടെ യന്ത്രവത്കൃത ഞാറ് നടീല്‍ ഉത്സവം നടന്നു. തിരൂര്‍ ബ്ളോക്കിന്‍െറ സ്ത്രീ ശാക്തീകരണ പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുമായി സഹകരിച്ചാണ് പാടശേഖരത്തിലെ മുണ്ടകന്‍ കൃഷി പൂര്‍ണമായും യന്ത്രവത്കരിക്കുന്നത്. ബ്ളോക്കിലെ 25ഓളം വനിതാ തൊഴിലാളികളാണ് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഇതുവഴി തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഉല്‍പാദനച്ചെലവ് കുറക്കാനും കഴിയുമെന്ന് പാടശേഖര സമിതി വിലയിരുത്തുന്നു. ഞാറ് നടീല്‍ ഉത്സവം കൃഷി ഓഫിസര്‍ സി. മിനി ഉദ്ഘാടനം ചെയ്തു. വാവൂര്‍ പാടശേഖര സമിതി സെക്രട്ടറി സി.വി. മൊയ്തീന്‍കുട്ടി, വി.ഇ.ഒ പി. ഹാഷിം, അസി. കൃഷി ഓഫിസര്‍മാരായ ടി.വി. ഫാത്തിമ, പി.വി. വിനൂപ്, പ്രമുഖ കര്‍ഷകരായ കെ.വി. മൊയ്തീന്‍ ഹാജി, എം.പി. ഹൈദ്രു ഹാജി, കെ. സുബ്രഹ്മണ്യന്‍, പി. സിദ്ദീഖ്, നാരായണന്‍, സി.വി. മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.