പൂപ്പലം: സി.ബി.എസ്.ഇ സൗത് ഇന്ത്യ തയ്ക്വാണ്‍ഡോ ചാമ്പ്യന്‍ഷിപ് ആറാം തവണയും പൂപ്പലം ദാറുല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂളിന്. ഒക്ടോബര്‍ നാല് മുതല്‍ ഏഴ് വരെ ബംഗളൂരു വികാസിപുര ആല്‍പൈന്‍ പബ്ളിക് സ്കൂളില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ -19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ദാറുല്‍ ഫലാഹ് ടീം ഓവറോള്‍ കരസ്ഥമാക്കിയത്. ടീമിലെ കെ.വി. അഫ്സാര്‍, ഉസാമ ബസാം എന്നീ വിദ്യാര്‍ഥികള്‍ സ്വര്‍ണ മെഡലും സി. അജ്ല, കെ.ഐ. ദില്‍ഷ, ശിഫ്ന അബ്ദുല്‍ അസീസ് എന്നിവര്‍ വെള്ളി മെഡലിനും അര്‍ഹരായി. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും നല്ല കോച്ചായി ദാറുല്‍ ഫലാഹ് സ്കൂള്‍ ടീം കോച്ച് എം.എ. റഫീഖ് തെരഞ്ഞെടുക്കപ്പെട്ടു. കായികാധ്യാപകരായ പി. ഷമീര്‍, യു. ബവിത എന്നിവരുടെ നേതൃത്വത്തിലാണ് ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ നിന്നായി 235 സ്കൂളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. ആല്‍പൈന്‍ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയലക്ഷ്മി ശാസ്ത്രി ട്രോഫി വിതരണം ചെയ്തു. ടീമിന് സ്കൂള്‍ മാനേജ്മെന്‍റും സഹപാഠികളും ചേര്‍ന്ന് സ്കൂളില്‍ വരവേല്‍പ്പ് നല്‍കി. പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബാന്‍ഡ് വാദ്യത്തിന്‍െറ അകമ്പടിയോടെയാണ് ടീമിനെ സ്കൂളിലേക്ക് ആനയിച്ചത്. സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്വീകരണ സമ്മേളനം ഐ.എം.ടി സെക്രട്ടറി കെ.കെ. മമ്മുണ്ണി മൗലവി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ ബഹീജ് അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.വി. മുഹമ്മദലി, സെക്രട്ടറി പി. അബ്ദുല്‍ ഖാദര്‍, പ്രഫ. പി. മുഹമ്മദ്, പി. രാജു, എം.എ. റഫീഖ്, പ്രിന്‍സിപ്പല്‍ പി.എ.എം. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.