പാതാക്കരയില്‍ പുലിയിറങ്ങിയെന്ന്: രണ്ട് ആടുകളെ കൊന്നു

പെരിന്തല്‍മണ്ണ: ടൗണിനടുത്ത് പാതാക്കരയില്‍ പുലിയിറങ്ങിയെന്ന് ആശങ്ക. പഴയ ബിസ്കറ്റ് കമ്പനി വളപ്പില്‍ തീറ്റാന്‍ കെട്ടിയിട്ട രണ്ട് ആടുകളുടെ കഴുത്തിനും പിന്‍ഭാഗത്തും കടിച്ച് മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തി. പുലിയുടേതിന് സമാനമായ കാല്‍പാദങ്ങളുടെ അടയാളം ഈ ഭാഗത്ത് കണ്ടത്തെി. എന്നാല്‍, പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അമ്മിനിക്കാടന്‍ മലകളില്‍ നിന്നിറങ്ങി പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ച് കടന്നാകാം പുലി പാതാക്കരയിലത്തെിയതെന്നും അതല്ല ഏലംകുളം പഞ്ചായത്തിലൂടെ ഒഴുകുന്ന തൂതപ്പുഴ വഴിയാകും വന്നതെന്നും രണ്ടഭിപ്രായമാണുള്ളത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പാതാക്കര മേലാത്ര രാമചന്ദ്രന്‍െറ ആടുകളെ കടിച്ച് കൊന്നത്. അതേസമയം ആടുകളെ കടിച്ചത് തെരുവ് നായകളാണോ എന്നും സംശയമുണ്ട്. സമീപത്തെ വൃക്ഷങ്ങള്‍ക്കു മുകളിലും പൊന്തക്കാടുകളിലും നാട്ടുകാര്‍ തെരച്ചില്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.