സ്റ്റേഡിയം നവീകരണം: : പന്ത് നഗരസഭയുടെ കോര്‍ട്ടിലേക്ക് തട്ടി എം.എല്‍.എ

തിരൂര്‍: താഴെപ്പാലം രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയം നവീകരണത്തിന് തന്‍െറ ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നഗരസഭയെ ചുമതലപ്പെടുത്തി എം.എല്‍.എയുടെ പ്രഖ്യാപനം. നഗരസഭ തയാറാണെങ്കില്‍ ഫണ്ട് ചെലവഴിക്കാനും പദ്ധതി ഉപേക്ഷിക്കാനും ഒരുക്കമാണെന്ന് വ്യക്തമാക്കിയാണ് സി. മമ്മുട്ടി നഗരസഭയുടെ കോര്‍ട്ടിലേക്ക് പന്ത് തട്ടിയിട്ടത്. ചൊവ്വാഴ്ച വൈകീട്ട് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തില്‍ നഗരസഭാ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ബുധനാഴ്ച തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പദ്ധതി തള്ളാനും കൊള്ളാനുമാകാതെ നഗരസഭാധികൃതര്‍ ത്രിശങ്കുവിലായി. ഭാവിയിലുള്ള വികസനത്തിന് തടസ്സമാകുന്ന പ്രവൃത്തിയാണ് നടക്കുന്നതെന്ന വാദവുമായി യോഗത്തിനത്തെിയ നഗരസഭാധികൃതര്‍ പലപ്പോഴും നിലപാടുകളില്‍ വ്യക്തതയില്ലാതെ വിഷമവൃത്തത്തിലായി. കിഴക്ക് ഭാഗത്ത് ഗാലറി നിര്‍മിക്കുന്നതിന് പകരം പടിഞ്ഞാറാണ് നിര്‍മാണം നടക്കുന്നതെന്നും അക്കാര്യം നഗരസഭയെ അറിയിച്ചില്ളെന്നും എന്‍ജിനീയറിങ് വിഭാഗം കുറ്റപ്പെടുത്തി. നഗരസഭ തനിക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതി റിപ്പോര്‍ട്ടില്‍ പടിഞ്ഞാറ് ഭാഗത്തും ഗാലറിയുണ്ടെന്നും അതനുസരിച്ചാണ് പ്രവൃത്തിയെന്നും എം.എല്‍.എ വ്യക്തമാക്കിയതോടെ അധികൃതര്‍ക്ക് ഉത്തരം മുട്ടി. കളിക്കളത്തിലുള്‍പ്പെടുന്ന ഭൂമി പുഴയായി മാറിയിട്ടുണ്ടെന്നും അവ തിരിച്ചു പിടിച്ച് ചുറ്റുമതില്‍ ഉള്‍പ്പെടെ നിര്‍മിക്കാതെ ആ ഭാഗത്ത് ഗാലറി ഒരുക്കാനാകില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയല്‍ നികത്തിയുണ്ടാക്കിയ ഭൂമിയായതിനാല്‍ നിലവിലുള്ള നിയമമനുസരിച്ച് വാണിജ്യ സമുച്ചയ നിര്‍മാണത്തിന് അനുമതി കിട്ടില്ളെന്നും ഇവക്കെല്ലാമുള്ള തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് ചെലവിടുക സാധ്യമല്ലാത്തതിനാലാണ് പരമാവധി തുക അനുവദിച്ച് അതിനനുസരിച്ച പദ്ധതി തയാറാക്കിയതെന്നും എം.എല്‍.എ വ്യക്തമാക്കി. ഭാവിയില്‍ വന്‍ വികസനം വരുന്നുണ്ടെങ്കില്‍ താല്‍ക്കാലിക ഗാലറി പൊളിച്ച് മറു ഭാഗത്ത് സ്ഥാപിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗം അവസാനിക്കുമ്പോഴേക്ക് പടിഞ്ഞാറ് ഭാഗത്ത് ഗാലറി നിര്‍മിക്കുന്നത് തങ്ങളെ അറിയിക്കാതിരുന്നത് മാത്രമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന തരത്തിലായിരുന്നു എന്‍ജിനീയറിങ് വിഭാഗം. വികസനത്തില്‍ താന്‍ രാഷ്ട്രീയം പ്രകടിപ്പിക്കാറില്ളെന്ന് എം.എല്‍.എ പറഞ്ഞു. ഭരിക്കുന്നത് ഇടതുപക്ഷമായിട്ടും തലക്കാട് പഞ്ചായത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയത് അതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ യഥാസമയം നഗരസഭയെ അറിയിച്ചിരുന്നതാണെന്നും തെരഞ്ഞെടുപ്പ് തിരക്കുകളുണ്ടെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ പറഞ്ഞതിനാലാണ് പിന്നീട് രേഖകള്‍ സമര്‍പ്പിക്കാതിരുന്നതെന്നും സില്‍ക് എം.ഡി എ. ആബിദ് യോഗത്തില്‍ അറിയിച്ചു. പുതിയ ഭരണ സമിതിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കു ഭാഗത്ത് ഗാലറി നിര്‍മിക്കണമെങ്കില്‍ ശക്തമായ പൈലിങ്, ചുറ്റുമതില്‍ തുടങ്ങിയവ ആവശ്യമാണെന്ന് സാങ്കേതിക പഠനത്തില്‍ കണ്ടത്തെിയതിനാലാണ് പടിഞ്ഞാറ് ഭാഗത്തെ ഗാലറി നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അതിന് എം.എല്‍.എയുടെ അനുമതി നേടിയിട്ടുണ്ടെന്നും സി. ആബിദ് കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം പൂര്‍ണമായും സര്‍ക്കാരിന് വിട്ടു നല്‍കിയിട്ടുള്ളതിനാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നഗരസഭക്ക് അധികാരമില്ലന്ന് സി. മമ്മുട്ടി എം.എല്‍.എ പ്രസ്താവിച്ചു. വേണമെങ്കില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും നഗരസഭക്ക് താല്‍പ്പര്യമില്ളെങ്കില്‍ താന്‍ പിന്‍മാറാന്‍ തയാറാണെന്നും എം.എല്‍.എ വ്യക്തമാക്കി. ഭാവി വികസനത്തിന് നിലവിലുള്ള ഗാലറി നിര്‍മാണം തടസ്സമാകില്ളെന്ന് നഗരസഭ തന്നെ സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി എം.എല്‍.എ സമര്‍ഥിച്ചു. അതോടെ മറുവാദം ഉന്നയിക്കാതെ നഗരസഭക്ക് മൗനം പാലിക്കേണ്ടി വന്നു. ചര്‍ച്ചയില്‍ തീരുമാനങ്ങളെടുക്കുന്നതിന് പലപ്പോഴും ഉദ്യോഗസ്ഥരെയാണ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് ചുമതലപ്പെടുത്തിയത്. വൈസ് ചെയര്‍പേഴ്സണ്‍ നാജിറ അഷ്റഫ്, പ്രതിപക്ഷ നേതാവ് കല്‍പ്പ ബാവ, ഉപനേതാവ് പി.ഐ റൈഹാനത്ത്, പി.എ ടു സെക്രട്ടറി മോഹനന്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ സചീന്ദ്രന്‍, അസി. എന്‍ജിനീയര്‍ സി. ബാബു, ഓവര്‍സിയര്‍ മുഹമ്മദ് നിസാര്‍, സില്‍ക് ഡെപ്യൂട്ടി മാനേജര്‍ എസ്. സുരാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭ ബുധനാഴ്ച നിലപാട് അറിയിച്ചാല്‍ വ്യാഴാഴ്ച തുടര്‍ നടപടി പ്രഖ്യാപിക്കുമെന്ന് സി. മമ്മുട്ടിയും സില്‍ക് അധികൃതര്‍ രേഖകള്‍ യഥാസമയം നഗരസഭയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നില്ളെന്ന് നഗരസഭാധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷും യോഗശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.