വേങ്ങര: കുന്നുംപുറത്ത് വേങ്ങര റോഡ് ജങ്ഷനില്‍ അനധികൃതമായി സ്ഥാപിച്ച ട്രാഫിക് ഐലന്‍ഡില്‍ ലോറിയിടിച്ച് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വലിയ ലോറികളും ബസുകളും തിരിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ജങ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ സിമന്‍റ് കയറ്റി വന്ന ലോറിയുടെ മുന്‍വശം ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍വശത്തെ ടയറും അനുബന്ധ ഭാഗങ്ങളും തകരാറായതിനാല്‍ രാത്രി വൈകിയും വാഹനം മാറ്റാന്‍ കഴിഞ്ഞില്ല. ഇത് നേരിയ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ലോറി വേങ്ങര റോഡിലേക്ക് കയറുന്നതിനിടെയാണ് ട്രാഫിക് ഐലന്‍ഡിലിടിച്ചത്. നേരത്തേ അപകടങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ ട്രാഫിക് ഐലന്‍ഡ് നീക്കം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.