പാടശേഖരത്ത് മതില്‍ കെട്ടുന്നത് നാട്ടുകാര്‍ തടഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില്‍ കൊട്ടാരത്തിന് സമീപം വളാഞ്ചേരി നഗരസഭാ സ്റ്റേഡിയത്തിനടുത്ത് പാടം സ്വകാര്യ വ്യക്തി മതില്‍ കെട്ടി തിരിക്കുന്നത് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഏക്കര്‍ കണക്കിന് വരുന്ന പാടശേഖരം ചെങ്കല്ല് ഉപയോഗിച്ച് മതില്‍ കെട്ടി തിരിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. കരുണ ആശുപത്രിയുടെ പിറകുവശത്തായുള്ള വയലില്‍ മതില്‍ കെട്ടുന്നത് ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപ ഭാവിയില്‍ മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. മതില്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ നഗരസഭയുടെ കൈവശമുള്ള ഫുട്ബാള്‍ ഗ്രൗണ്ട് സ്റ്റേഡിയമായി വികസിപ്പിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വി.ടി. നാസര്‍, കെ.പി. സിദ്ദു, വി.പി. സതീശന്‍, സൈനുദ്ദീന്‍, വി.പി. കോത, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മതില്‍ നിര്‍മാണം തടഞ്ഞത്. കലക്ടര്‍, ആര്‍.ഡി.ഒ, വില്ളേജ് ഓഫിസര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു. മതില്‍ പൊളിച്ചുനീക്കി പാടശേഖരം പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊട്ടാരം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.