മലപ്പുറം: പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ഉണ്ണികൃഷ്ണന്‍ പൊതുരംഗത്തേക്ക് എത്തിയത് 1980ലെ ഭാഷാസമരത്തിലൂടെ. ശിഹാബ് തങ്ങളോടുള്ള അടുപ്പമായിരുന്നു ഉണ്ണികൃഷ്ണനെ ലീഗിന്‍െറ സജീവ പ്രവര്‍ത്തകനാക്കിയത്. എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന ഉണ്ണികൃഷ്ണന്‍ ആദ്യമായി ശിഹാബ് തങ്ങളെ കാണുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പമായിരുന്നു. ആദ്യമായി കണ്ട ശിഹാബ് തങ്ങള്‍ഉണ്ണികൃഷ്ണനെ ആശ്ളേഷിക്കുകയായിരുന്നു. പട്ടികജാതിക്കാരനായ തന്നെ ആ കാലഘട്ടത്തില്‍ തങ്ങളെപ്പോലെയുള്ള ഒരാള്‍ ചേര്‍ത്തുപിടിച്ചത് മനസ്സിന് നല്‍കിയത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നൂവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇദ്ദേഹം പിന്നീട് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിയായി. മുസ്ലിം ലീഗ് കണ്ണമംഗലം പഞ്ചായത്ത് സെക്രട്ടറി സ്ഥാനവും വഹിച്ചു. 1991ല്‍ തൃക്കലങ്ങോട് ഡിവിഷനില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് മത്സരിച്ച് ജയിച്ചു. 95ല്‍ കുന്ദമംഗലം മണ്ഡലത്തില്‍നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.പി. ബാലന്‍ വൈദ്യരോട് തോറ്റു. 2002ല്‍ ദലിത് ലീഗ് രൂപവത്കരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം ഇപ്പോഴും ഇതേ സ്ഥാനത്ത് തുടരുന്നു. 2005ല്‍ എടരിക്കോട് ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു. അര്‍ബന്‍ ബാങ്ക് ജീവനക്കാരിയായ സുഷമയാണ് ഭാര്യ. മകന്‍ എ.പി. സുധീഷ് കണ്ണമംഗലം പഞ്ചായത്ത് ദലിത് ലീഗ് സെക്രട്ടറിയും വേങ്ങര സര്‍വിസ് ബാങ്ക് ഡയറക്ടറുമാണ്. സജിത്ത് (എം.കോം വിദ്യാര്‍ഥി ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി), സ്മിജി (ബി.എ വിദ്യാര്‍ഥി മലബാര്‍ കോളജ് വേങ്ങര), ശരത് (കെ.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥി) എന്നിവരാണ് മറ്റു മക്കള്‍. പൊതുരംഗത്തെ പ്രവര്‍ത്തനമികവുമായാണ് സക്കീന പുല്‍പ്പാടന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്. കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലൂടെയാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 2000 മുതല്‍ 2005 വരെയാണ് കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നത്. 2005 മുതല്‍ 2010 വരെ മക്കരപറമ്പ് ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഇവര്‍ക്കായിരുന്നു ഏറ്റവും വലിയ ഭൂരിപക്ഷം. ഒതുക്കുങ്ങല്‍ ഡിവിഷനില്‍നിന്ന് 24501 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ച സക്കീന പുല്‍പ്പാടന്‍ വികസന സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. ആനക്കയം, ചോക്കാട്, തവനൂര്‍ എന്നീ കൃഷി ഫീഡ് ഫാമുകള്‍, ചുങ്കത്തറയിലെ ജില്ലാ കൃഷി ഫാം, പരപ്പനങ്ങാടിയിലെ കോക്കനട്ട് നഴ്സറി എന്നിവയുടെ ഫാം ഉപദേശകസമിതിയംഗമാണ്. പരേതനായ ഇസ്ഹാഖ് പുല്‍പ്പാടനാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. യൂനുസ് (അസോ. പ്രഫസര്‍ ടോക്കിയോ സര്‍വകലാശാല, ജപ്പാന്‍), നിയാസ് (ഐ.ടി മിഷന്‍ കോഓഡിനേറ്റര്‍), ജിബ്നു (മമ്പാട് എം.ഇ.എസ് കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.