മങ്കട: ഇതര സംസ്ഥാന തൊഴിലാളികളില്‍ മയക്കുമരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ ഇവരുടെ താമസ സ്ഥലങ്ങളും മറ്റും നിരീക്ഷിക്കുമെന്ന് മങ്കട എസ്.ഐ മോനേഷ് പറഞ്ഞു. ഹാന്‍സ്, കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാകുന്നതായി കഴിഞ്ഞ ദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. പുതുതായി എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത കെട്ടിട ഉടമകളെയും നിരീക്ഷിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് താമസസ്ഥലം അനുവദിക്കുന്നതിന് അവരുടെ നാടുകളിലെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റു തിരിച്ചറിയല്‍ രേഖകളും ഹാജരക്കണമെന്ന വ്യവസ്ഥയുണ്ട്. ഇത് പാലിക്കാന്‍ കെട്ടിട ഉടമകള്‍ ബാധ്യസ്ഥരാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ മങ്കടയിലെ ലോഡ്ജ് പൂട്ടാനിടയായ സാഹചര്യത്തെ തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും ആരോഗ്യ വകുപ്പ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മങ്കട എസ്.ഐ കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.