കൊണ്ടോട്ടി: നഗരസഭയില്‍ മതേതര വികസന മുന്നണിക്ക് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി. പാണ്ടിക്കാട് ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ നായടിക്കുട്ടിയാണ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി. ചേപ്പിലിക്കുന്ന് ഡിവിഷനില്‍നിന്ന് സി.പി.എം സ്വതന്ത്രയായി വിജയിച്ച നഫീസയെ വൈസ് ചെയര്‍പേഴ്സനായും തെരഞ്ഞെടുത്തു. നായടിക്കുട്ടി കഴിഞ്ഞ തവണ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തംഗമായിരുന്നു. നഫീസ 96ല്‍ കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിട്ടുണ്ട്. ജനറല്‍ വാര്‍ഡായ ചേപ്പിലിക്കുന്നില്‍നിന്ന് മൂന്ന് പുരുഷന്മാരോട് മത്സരിച്ചാണ് നഫീസ നഗരസഭയില്‍ എത്തുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മതേതര വികസന മുന്നണിയാണ് ഇരുവരെയും സ്ഥാനാര്‍ഥികളായി തെരഞ്ഞെടുത്തത്. ലീഗ് വിമതനായി വിജയിച്ച മുഹമ്മദ്ഷാ അടക്കം മുന്നണിക്ക് 21 അംഗങ്ങളുണ്ട്. ഇതില്‍ മൂന്നുപേര്‍ കോണ്‍ഗ്രസിന്‍െറ കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചവരാണ്. ലീഗിന് 18ഉം എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ്. ലീഗിന്‍െറ സ്ഥാനാര്‍ഥിയാരെന്ന് ചൊവ്വാഴ്ച അറിയും. ലീഗ് നേതൃത്വത്തില്‍ ഭരണം നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ലീഗ് വിമതനും കോണ്‍ഗ്രസും തിങ്കളാഴ്ചയും സി.പി.എമ്മിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്. എസ്.ഡി.പി.ഐ ലീഗിന് അനുകൂലമായി തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. നഗരസഭ മതേതര വികസനമുന്നണി ഭരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഇത് ഉറപ്പിക്കാനായിട്ടില്ളെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസും സി.പി.എമ്മുമായുള്ള മറ്റ് ധാരണകള്‍ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.