വേങ്ങര: ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനും ചേര്‍ത്ത വിവരങ്ങളിലെ തകരാറുകള്‍ തിരുത്താനുമായി അധ്യാപകര്‍ വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയതോടെ സ്കൂളുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി പരാതി. മിക്ക സ്കൂളുകളിലെയും പകുതിയിലധികം അധ്യാപകര്‍ക്ക് സെന്‍സസ് ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. ഒരു എന്യൂമറേഷന്‍ ബ്ളോക്കിലെ വിവര ശേഖരണത്തിനായി ഒരു എന്യൂമറേറ്റര്‍ക്ക് എട്ട് ഡ്യൂട്ടി ലീവാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാഴ്ചയോളം ഈ അധ്യാപകര്‍ക്ക് സ്കൂളിലത്തൊന്‍ കഴിയില്ല. രണ്ടാം ടേം പരീക്ഷ കഴിഞ്ഞ് ക്രിസ്മസ് അവധിക്കുശേഷം ക്ളാസിലത്തെിയ വിദ്യാര്‍ഥികള്‍ക്ക് പകുതിഭാഗം ക്ളാസുകള്‍ എടുത്തുതീര്‍ക്കേണ്ട സമയത്താണ് അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഹൈസ്കൂളുകളില്‍ ഇനി പരമാവധി രണ്ടര മാസം മാത്രമേ ക്ളാസ് നടത്താന്‍ കഴിയൂ. അതില്‍ രണ്ടാഴ്ച സെന്‍സസ് ഡ്യൂട്ടിയും കൂടി വന്നതോടെ പകുതിഭാഗം പാഠങ്ങള്‍ തീര്‍ക്കാന്‍ കുറഞ്ഞ അധ്യയന ദിവസങ്ങളേ ലഭിക്കൂ. സ്ഥിര താമസക്കാരുടെ ഇലക്ട്രോണിക് ഡാറ്റാബേസ് പ്രാദേശിക ഭാഷയിലും ഇംഗ്ളീഷിലും നേരത്തേ അധ്യാപകര്‍ ഉള്‍പ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ തയാറാക്കിയിട്ടുണ്ട്. ജനസംഖ്യാ ശാസ്ത്രപരമായ പതിനഞ്ചോളം വിവരങ്ങളും ഫോട്ടോഗ്രാഫും പത്ത് വിരലുകളുടെയും അടയാളവും ഐറിസ് ഇമേജും അടങ്ങിയ ജൈവശാസ്ത്ര വിവരങ്ങളും ഉള്‍പ്പെടുന്ന ബൃഹത്തായ ഇലക്ട്രോണിക് ഡാറ്റാബേസിന്‍െറ നിര്‍മാണമാണ് നടക്കുന്നത്. ഇതിന്‍െറ പ്രാഥമിക വിവരങ്ങള്‍ 2011ല്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പക്ഷേ, വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്തപ്പോള്‍ വന്ന തെറ്റുകള്‍ തിരുത്താനാണ് അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങുന്നത്. മാത്രമല്ല, 2011ല്‍ ലഭ്യമല്ലാതിരുന്ന ആധാര്‍ നമ്പറും പുതിയ ഫോമില്‍ ചേര്‍ക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകരെ അവധിക്കാലത്ത് നിയോഗിക്കുകയാണെങ്കില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയില്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.