വണ്ടൂര്‍: അങ്ങാടിയില്‍ റോഡ് വികസനത്തിനുവേണ്ടി പൊളിച്ചുമാറ്റുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് പകരം പഞ്ചായത്തിന്‍െറ മുറികള്‍ നല്‍കുന്നതിനെച്ചൊല്ലി ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധം. രണ്ടാം വാര്‍ഡ് അംഗം പി. സതീശനാണ് പഞ്ചായത്ത് മുറികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം മിനുട്സില്‍ ചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിനിടെ 17ാം വാര്‍ഡ് അംഗം കെ. പ്രഭാകരന്‍, ചര്‍ച്ചചെയ്യുന്ന അജണ്ട മുന്‍കൂട്ടി അറിയിക്കുന്നില്ളെന്ന പരാതികളുമായി രംഗത്തത്തെി. വാക്കേറ്റം നടക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭരണസമിതി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. ഹാളിന്‍െറ കവാടത്തില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടെ എസ്.ഐ സാജു കെ. എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി. ചര്‍ച്ചയില്‍ വിഷയം അടുത്ത യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബ്ളോക്ക് സെക്രട്ടറി വി. അര്‍ജുന്‍െറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാല്‍, ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ളെന്നും പഞ്ചായത്ത് പ്രസിഡന്‍റ് രോഷ്നി കെ. ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.