പരപ്പനങ്ങാടി: വോട്ടു ചെയ്തവരോട് നന്ദിവാക്ക് സേവനത്തില്‍ അടയാളപ്പെടുത്തിയ തോറ്റ സ്ഥാനാര്‍ഥിയുടെ പ്രകടനം നാടിന്‍െറ ശ്രദ്ധ പിടിച്ചുപറ്റി. ജനകീയ വികസന മുന്നണി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അനുവദിച്ച ടൗണ്‍ വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച കെ. അബ്ദുല്ല നഹയാണ് ജനവിധി തിരിച്ചടിയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സഹ പ്രവര്‍ത്തകരേയും കൂട്ടി തിങ്കളാഴ്ച വാര്‍ഡിലിറങ്ങിയത്. വാര്‍ഡിലെ വഴിയോരങ്ങള്‍ ശുചീകരിച്ചാണ് അബ്ദുല്ല നഹ നന്ദിപ്രകടനം നടത്തിയത്. തന്‍െറ എതിരാളിയായിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ സെയ്തലവി കടവത്തിനെ ഉദ്ഘാടകനാക്കിയാണ് ശുചീകരണ ദൗത്യത്തിന് തുടക്കം കുറിച്ചത്. അബ്ദുല്ല നഹ അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍, കെ.പി. ജംഷി, അദ്നാന്‍, അസ്കര്‍, ശബീര്‍, രാജേഷ്, ജിഫ്സല്‍, മുഫാദ്, ഷാഹുല്‍, സമാന്‍ പരപ്പനങ്ങാടി, ബാദുഷ, നവാസ്, ആദില്‍, അഫ്സല്‍, സഫ്വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മേഴ്സി ഗ്രൂപ് എന്ന പേരില്‍ കൂട്ടായ്മ ഉണ്ടാക്കിയതായി അബ്ദുല്ല നഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.