ജലനിധി പദ്ധതി: ലോക ബാങ്ക് സംഘം വള്ളിക്കുന്ന് സന്ദര്‍ശിച്ചു

വള്ളിക്കുന്ന്: കേരളത്തിന് തന്നെ മാതൃകയായ രീതിയില്‍ വള്ളിക്കുന്നില്‍ നടപ്പാക്കിയ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ലോക ബാങ്ക് സംഘം വള്ളിക്കുന്നിലത്തെി. അസം, ഒഡീഷ, ബിഹാര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളാണ് വള്ളിക്കുന്നില്‍ സന്ദര്‍ശനം നടത്തിയത്. സംഘാംഗങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. പ്രസന്നകുമാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പട്ടയില്‍ ബാബുരാജ്, ഒ. ലക്ഷ്മി, കെ. അജയ്ലാല്‍, സതീദേവി, വിശ്വനാഥന്‍, ഷീബ, ബിന്ദു, സി. പ്രശാന്ത്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ യു. കലാനാഥന്‍, വി.പി. സോമസുന്ദരന്‍, ഓഫിസ് ജീവനക്കാര്‍ എന്നിവരും സന്നിഹിതരായിരുന്നു. കടലുണ്ടി പുഴയിലെ പദ്ധതി പ്രദേശം തുടങ്ങി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം രണ്ടു ദിവസം ചെലവഴിച്ചാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.