ആയുഷ് വിഭാഗം ക്ളിനിക്കുകളില്‍ ഇനി പരിശോധന ഉച്ചക്ക് രണ്ടുവരെ

മഞ്ചേരി: ആയുര്‍വേദ, ഹോമിയോ, യൂനാനി ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും ഒ.പി പ്രവര്‍ത്തനസമയം പുന$ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ ഇത്തരം കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിച്ചിരിക്കണം. നേരത്തെ ഇത് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് ശേഷം രണ്ടുമുതല്‍ മൂന്നുവരെയും പ്രവര്‍ത്തിച്ചിരുന്നതാണ് ഇപ്പോള്‍ ഇടവേള ഒഴിവാക്കി ഉച്ചക്ക് രണ്ടുവരെയാക്കിയത്. സര്‍ക്കാര്‍ നിയമിച്ച ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ മൂന്നുമണിവരെ രോഗികളെ പരിശോധിക്കണമെന്നും അതിനിടയില്‍ ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ വിശ്രമവേളയാണെന്നും കണക്കാക്കിയാണ് നേരത്തെ ഉത്തരവിറങ്ങിയത്. എന്നാല്‍, സ്വകാര്യ പ്രാക്ടീസ് നടത്തുകയും ഡിസ്പെന്‍സറിക്ക് സമീപം സ്വകാര്യ ക്ളിനിക് നടത്തുകയും ചെയ്യുന്നവരാണ് ആയുവര്‍വേദ, ഹോമിയോ ഡോക്ടര്‍മാരിലേറെയും. ഉച്ചക്ക് ഒന്നോടെ ഒ.പി നിര്‍ത്തിപ്പോയാല്‍ മിക്കയിടത്തും ശേഷിക്കുന്ന ഒരുമണിക്കൂര്‍ ഡോക്ടര്‍ പരിശോധനക്കത്തൊറില്ല. അതോടൊപ്പം പൊതുജന ഇടപെടലുള്ള ആശുപത്രികളിലും ക്ളിനിക്കുകളിലും ഉച്ചക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി രോഗികളെ പരിശോധിക്കേണ്ടി വരുന്നുണ്ട്. ഇത് ഡോക്ടര്‍മാരുടെ സ്വകാര്യ ക്ളിനിക്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ ആയുഷ് ഡോക്ടര്‍മാരുടെ സംഘടന, ഇടയിലുള്ള ഒരുമണിക്കൂര്‍ ഒഴിവാക്കി ഒ.പി സമയം രണ്ടുവരെയാക്കുന്നതിന് സമ്മതമറിയിച്ചിരുന്നു. സംസ്ഥാനത്ത് എന്‍.ആര്‍.എച്ച്.എം ഫണ്ട് വിനിയോഗിച്ച് ഉയര്‍ന്ന ശമ്പളം നല്‍കി ആയുര്‍വേദ, ഹോമിയോ, യൂനാനി ഡിസ്പെന്‍സറികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നടക്കുന്നുണ്ട്. ഇവിടെയും മൂന്നുമണിവരെ രോഗികളെ പരിശോധിക്കണമെന്നാണ് നിയമമെങ്കിലും പാലിക്കപ്പെടുന്നില്ല. ഇടവേള ഒഴിവാക്കി രണ്ടുവരെ പ്രവര്‍ത്തിച്ചാല്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് ഒന്നിന് നിര്‍ത്തി പോവുന്നത് ഒഴിവാക്കാനാവുമെന്ന് കരുതിയാണ് പുതിയ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.